India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 5 സാധാരണക്കാര്‍; ദില്ലിയില്‍ ഡോവല്‍-അമിത് ഷാ കൂടിക്കാഴ്ച

Google Oneindia Malayalam News

ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. കാശ്മീരില്‍ ഭീകരര്‍ ബാങ്ക് മാനേജരെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അമിത് ഷാ അജിത്ത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഇത് ഒരു പതിവ് കൂടിക്കാഴ്ചയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അരേ മോഹന്‍പോറ ബ്രാഞ്ചിലെ എലാക്വി ദേഹതി ബാങ്ക് മാനേജരായ വിജയ് കുമാറാണ് ഭീകരരുടെ വെടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊല്ലപ്പെട്ടത്.

കുല്‍ഗാം ജില്ലയിലെ ഗോപാല്‍പോറയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപിക കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം. മെയ് 12 ന് ബുദ്ഗാം ജില്ലയിലെ ചദൂര തഹസില്‍ദാറുടെ ഓഫീസിനുള്ളില്‍ ഗുമസ്തനായ രാഹുല്‍ ഭട്ട് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മെയ് ഒന്നിന് ശേഷം കശ്മീരില്‍ നടന്ന എട്ട് കൊലപാതകങ്ങളില്‍ മൂന്ന് പേര്‍ പോലീസുകാരും അഞ്ച് പേര്‍ സാധാരണക്കാരുമാണ്. ഭീകരരുടെ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷാ ഡോവലുമായി കൂടിക്കാഴ്ച നടത്തിയത്.

'സത്യം പുറത്തുവരട്ടെ, നീതി ലഭിക്കെട്ടെ': നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്'സത്യം പുറത്തുവരട്ടെ, നീതി ലഭിക്കെട്ടെ': നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

അതേസമയം, ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നിന് ഉന്നതതല യോഗം ചേരും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടന യാത്രയുടെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യും. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കരസേനാ മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോഴ്‌സ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

വിവിധ സുരക്ഷാ പ്രശ്നങ്ങളും അമര്‍നാഥ് യാത്രയും കണക്കിലെടുത്ത് മെയ് 17 ന് ആഭ്യന്തരമന്ത്രി യോഗങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ സുരക്ഷാ അവലോകന യോഗത്തില്‍ സിവിലിയന്‍ കൊലപാതകങ്ങളെക്കുറിച്ച് ഷാ ആശങ്ക ഉന്നയിച്ചിരുന്നുവെന്നും പരിശോധന നടത്താന്‍ എല്ലാ സുരക്ഷാ സേനയോടും ആവശ്യപ്പെട്ടിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സജീവമായി നടത്താന്‍ സുരക്ഷാ സേനയ്ക്കും പോലീസിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

അതേസമയം, സാധാരണക്കാര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുന്നതോടെ പുറത്ത് നിന്ന് കാശ്മീരില്‍ താമസിക്കുന്നവര്‍ കനത്ത ഭീതിയിലാണ്. ആക്രമണത്തെ തുടര്‍ന്ന് കാശ്മീരില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്. പുറത്തുനിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം നാടുകളിലേക്കു സ്ഥലം മാറ്റം നല്‍കണമെന്നും ആവശ്യപ്പെട്ട് ജമ്മുവില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

English summary
5 civilians killed in Kashmir in a month; Amit Shah Meets NSA Ajit Doval
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X