കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ചാഞ്ചാട്ടം ഈ 5 നേതാക്കള്‍ക്ക്, സിന്ധ്യ വെറും സാമ്പിള്‍, സൂക്ഷിച്ചില്ലെങ്കില്‍ കൈവിടും!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച് ബിജെപിയില്‍ പോയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ സിന്ധ്യ മാത്രമല്ല, യുവ കേഡറിലുള്ള അതായത് രാഹുല്‍ ഗാന്ധി വിഭാഗത്തിലുള്ള നിരവധി നേതാക്കള്‍ ഇത്തരത്തില്‍ നല്ലൊരവസരം കിട്ടിയാല്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുകയാണ്. പ്രധാന കാരണം സീനിയര്‍ ഗ്യാംഗാണ്. സോണിയാ ഗാന്ധിക്ക് ഇത് ചെറിയ തോതില്‍ മനസ്സിലായെങ്കിലും, ഇവരെ നിയന്ത്രിക്കാനാവുന്നില്ല.

പക്ഷേ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്ന് പറയാനുള്ള പ്രധാന കാരണം ഇതാണ്. രാഹുല്‍ ഇല്ലെങ്കില്‍ ഇവര്‍ ദുര്‍ബലമാകും. അതോടെ പാര്‍ട്ടിയില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാനുമാവില്ല. സച്ചിന്‍ പൈലറ്റ് മുതല്‍ ജിതിന്‍ പ്രസാദ വരെയുള്ളവര്‍ക്ക് നേതൃത്വവുമായി വലിയ പ്രശ്‌നങ്ങളാണ് ഉള്ളത്. ഇതുവരെ അതൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് മേഖലയില്‍ ഇവര്‍ തീര്‍ത്തും അവഗണിക്കപ്പെടുകയും ചെയ്തു.

പ്രശ്‌നം രാഹുല്‍ ഗാന്ധി

പ്രശ്‌നം രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിന് യുവനേതാക്കളെ വളര്‍ത്തിയെടുക്കാന്‍ ഒട്ടും താല്‍പര്യമില്ലെന്ന് പല നേതാക്കളും തുറന്ന് സമ്മതിക്കുന്നു. പ്രധാന കാരണം ഇവരില്‍ പലരും രാഹുല്‍ ഗാന്ധിയേക്കാള്‍ മിടുക്കുള്ളവരാണ്. പക്ഷേ ഇവര്‍ വളര്‍ന്നാല്‍ രാഹുലിന് വെല്ലുവിളിയാവുമെന്ന് സോണിയ അടക്കമുള്ളവര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഇവര്‍ ഉയര്‍ന്ന് വരട്ടെയെന്നാണ് താല്‍പര്യം. പക്ഷേ സോണിയയെ മറികടന്ന് തീരുമാനമെടുക്കാനുള്ള ശേഷി രാഹുലിനില്ല. രാഹുലിന് കീഴില്‍ രാഷ്ട്രീയ ഭാവി ഇല്ലെന്നാണ് യുവനേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ഇടഞ്ഞ് സച്ചിന്‍ പൈലറ്റ്

ഇടഞ്ഞ് സച്ചിന്‍ പൈലറ്റ്

രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പമുള്ള നേതാവായിരുന്നു സച്ചിന്‍ പൈലറ്റ്. എന്നാല്‍ ഇപ്പോള്‍ നേതൃത്വുമായി നല്ല നിലയിലല്ല. പാര്‍ട്ടിയില്‍ നല്ല പദവികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൈലറ്റിനെ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് വോട്ട് തേടിയത്. അഞ്ച് വര്‍ഷം സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ടത് മുതല്‍ പാര്‍ട്ടിയെ അഴിച്ചുപണിത് അധികാരത്തിലെത്തിച്ചത് പൈലറ്റാണ്. എന്നാല്‍ മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനാണ് കോണ്‍ഗ്രസ് നല്‍കിയത്. ഇതിന് ശേഷം പലതവണ നേതൃത്വത്തിനെതിരെ പൈലറ്റ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഗെലോട്ടുമായി നല്ല രസത്തിലല്ല പൈലറ്റ്.

മഹാരാഷ്ട്രയിലെ പ്രശ്‌നക്കാരന്‍

മഹാരാഷ്ട്രയിലെ പ്രശ്‌നക്കാരന്‍

മഹാരാഷ്ട്രയില്‍ മിലിന്ദ് ദേവ്‌റയാണ് ഏത് നിമിഷവും പാര്‍ട്ടി വിട്ടേക്കാവുന്ന നേതാവ്. മുംബൈ ഘടകത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയായിരുന്നു ദേവ്‌റയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ മോശം പ്രകടനം കാരണം ദേവ്‌റ ആ പദവി രാജിവെച്ചു. എന്നാല്‍ അതിന് ശേഷം ദേവ്‌റയെ തീര്‍ത്തും ഒതുക്കി കളഞ്ഞു കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വിഭാഗത്തിലെ ശക്തനായ നേതാവായിരുന്നു ദേവ്‌റ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ നേരത്തെ ദേവ്‌റ പിന്തുണച്ചിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വുമായി ദേവ്‌റ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന.

യുപിയിലെ കരുത്തന്‍

യുപിയിലെ കരുത്തന്‍

കോണ്‍ഗ്രസിലെ കരുത്തുറ്റ മുഖമായ ജിതിന്‍ പ്രസാദയും മറുകണ്ടം ചാടാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി പ്രത്യേക ക്ഷണിതാവ് മാത്രമാണ് അദ്ദേഹം. യുപിയില്‍ കോണ്‍ഗ്രസിന്റെ ബ്രാഹ്മണ വിഭാഗം നേതാവാണ് അദ്ദേഹം. സംസ്ഥാന അധ്യക്ഷ പദവിയും അദ്ദേഹം സ്വപ്‌നം കണ്ടിയിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധി വന്നതോടെ അജയ് കുമാര്‍ ലല്ലുവിനെ ആ പദവിയില്‍ നിയമിച്ചു. കശ്മീര്‍ നടപടിയെയും മോദിയുടെ ജനസംഖ്യാ നിയന്ത്രണത്തെയും പ്രസാദ പിന്തുണച്ചിരുന്നു. പ്രിയങ്കയുടെ വരവോടെ ജിതിന്‍ പ്രസാദ അപ്രസക്തനായിരിക്കുകയാണ്. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രസാദ പാര്‍ട്ടി വിടാനാണ് സാധ്യത.

ഹരിയാനയില്‍ കല്ലുകടി

ഹരിയാനയില്‍ കല്ലുകടി

ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ ദീപേന്ദര്‍ ഹൂഡയാണ് ചാടാനായി ഒരുങ്ങുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ അതൃപ്തി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ അതിനായി വലിയ സമ്മര്‍ദം ചെലുത്തേണ്ടി വന്നു. പിതാവിന്റെ സഹായമില്ലെങ്കില്‍ ആ സീറ്റ് ദീപേന്ദറിന് ലഭിക്കില്ലായിരുന്നു. നിലവില്‍ പാര്‍ട്ടിയില്‍ ഒരു പദവിയും ദീപേന്ദറിന് ഇല്ല. കശ്മീര്‍ നടപടിയെ നേരത്തെ ദീപേന്ദര്‍ പിന്തുണച്ചത് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള എതിര്‍പ്പ് കൊണ്ടായിരുന്നു. ഹൂഡയടക്കം പാര്‍ട്ടി വിടാനുള്ള സാധ്യത ഹരിയാനയിലുണ്ട്.

ദില്ലി പൊളിഞ്ഞു

ദില്ലി പൊളിഞ്ഞു

ദില്ലിയിലെ ഭരണം നഷ്ടമായതോടെ ഇടഞ്ഞ നേതാവാണ് സന്ദീപ് ദീക്ഷിത്. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനാണ്. പാര്‍ട്ടിയില്‍ ഒരു റോളും അദ്ദേഹത്തിനില്ല. ദില്ലി തിരഞ്ഞെടുപ്പില്‍ സന്ദീപിനെ പ്രചാരണ കമ്മിറ്റിയിലേക്ക് പോലും സോണിയ ക്ഷണിച്ചിരുന്നില്ല. അജയ് മാക്കനെ പോലുള്ളവര്‍ അദ്ദേഹം ഒതുക്കിയെന്നാണ് പരാതി. ദീക്ഷിത് കോണ്‍ഗ്രസ് വട്ടപൂജ്യമായപ്പോള്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. സുഭാഷ് ചോപ്രയെ നിയമിച്ചത് വൈകിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സന്ദീപ് പാര്‍ട്ടി വിടാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ബിജെപിയിലേക്ക് പോകുമോ എന്ന് ഉറപ്പില്ല.

Recommended Video

cmsvideo
All You Want To Know About Jyotiraditya Scindia? | Oneindia Malayalam
സിന്ധ്യക്കെതിരെ കേസ്

സിന്ധ്യക്കെതിരെ കേസ്

സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പ്രതികാര നടപടിയും കോണ്‍ഗ്രസ് തുടങ്ങിയിരിക്കുകയാണ്. ഭൂമി വില്‍ക്കുന്നതിനായി സിന്ധ്യയും കുടുംബവും തെറ്റായ രേഖകളുണ്ടാക്കിയെന്ന ആരോപണത്തിലാണ് കേസ്. സുരേന്ദ്ര ശ്രീവാസ്തവയെന്നയാളാണ് പരാതി നല്‍കിയത്. സിന്ധ്യക്കും കുടുംബത്തിനുമെതിരെയാണ് പരാതി. പറഞ്ഞ രേഖയിലും 6000 സ്‌ക്വയര്‍ ഫീറ്റ് കുറവുള്ള ഭൂമിയാണ് തനിക്ക് നല്‍കിയതെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തി 2018ല്‍ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ കമല്‍നാഥിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് സിന്ധ്യ വിഭാഗം നേതാവ് പങ്കജ് ചതുര്‍വേദി പറഞ്ഞു.

<strong>സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!</strong>സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!

English summary
5 congress leaders who may jump the ship to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X