കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 കോടി പൊട്ടിച്ച് മകളുടെ വിവാഹം! ഒടുവില്‍ ജനാര്‍ദ്ദന റെഡ്ഡിയെ തേടി ആദായ നികുതി വകുപ്പെത്തി

ജനാര്‍ദ്ദന റെഡ്ഡിയുടെ വീട്ടിലും ഓഫീസുകളിലും ആദായ നികുതു വകുപ്പ് പരിശോധന നടത്തുന്നു. ബെല്ലാരിയിലെ നാലു വീടുകളിലും കമ്പനി ഓഫീസിലുമാണ് പരിശോധന നടക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ബെല്ലാരി: രാജ്യത്ത് നോട്ട് നിരോധനത്തിനു പിന്നാലെ പണത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ 500 കോടി രൂപ കൊണ്ട് അത്യാഡംബരമായി മകളുടെ വിവാഹം നടത്തിയ കര്‍ണാടക ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഗാലി ജനാര്‍ദ്ദന റെഡ്ഡിയെ തേടി ആദായ നികുതി വകുപ്പെത്തി. വിവാഹം നടന്ന് അഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ആദായ നികുതി വകുപ്പ് എത്തിയത്.

ജനാര്‍ദ്ദന റെഡ്ഡിയുടെ വീട്ടിലും ഓഫീസുകളിലും ആദായ നികുതു വകുപ്പ് പരിശോധന നടത്തുന്നു. ബെല്ലാരിയിലെ നാലു വീടുകളിലും കമ്പനി ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.

 50,000 പേര്‍ പങ്കെടുത്തു

50,000 പേര്‍ പങ്കെടുത്തു

നവംബര്‍ 16നായിരുന്നു ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും ബിസിനസുകാരനായ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം നടന്നത്. ബെംഗലൂരു പാലസില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. 500 കോടി രൂപയാണ് വിവാഹത്തിന് ചെലവായത്. 50,000 പേരാണ് വിവാഹ സത്കാരത്തില്‍ പങ്കെടുത്തത്.

മറികടന്ന് നേതാക്കള്‍

മറികടന്ന് നേതാക്കള്‍

വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലക്കുണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് യെഡിയൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹത്തിന് എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടക്കം ക്ഷണം ഉണ്ടായിരുന്നെങ്കിലും വിവാദങ്ങള്‍ ഭയന്ന് എത്തിയിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ നേതാക്കളെ കൂടാതെ ബോളിവുഡ് താരങ്ങളും ചടങ്ങിന് എത്തിയിരുന്നു.

ആദായനികുതി വകുപ്പ് അന്വേഷണം

ആദായനികുതി വകുപ്പ് അന്വേഷണം

ബുധനാഴ്ച നടക്കേണ്ട വിവാഹത്തിന്റെ ആഘോഷം ഞായറാഴ്ച തന്നെ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ചവരെ നീണ്ടു നില്‍ക്കുന്നതായിരുന്നു ആഘോഷം. ബോളിവുഡ് സിനിമകള്‍ക്ക് സെറ്റ് ഒരുക്കുന്നവരായിരുന്നു വിവാഹത്തിനു വേണ്ട സെറ്റ് ഒരുക്കിയത്. ആഡംബര വിവാഹത്തിനെതിരെ പൊതു പ്രവര്‍ത്തകനായ നരസിംഹ മൂര്‍ത്തി നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. വിവാഹച്ചടങ്ങളുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലും ഓഫീസിലും പരിശോധന നടത്തുന്നത്.

കോടിക്കണക്കിന് രൂപ വിലയുള്ള സാരി

കോടിക്കണക്കിന് രൂപ വിലയുള്ള സാരി

എല്‍സിഡി സ്‌ക്രീന്‍ ഘടിപ്പിച്ച വിവാഹക്കുറി മുതല്‍ ആഡംബരം ആരംഭിക്കുന്നു. 14 കോടിയിലധികെ വില വരുന്ന സാരിയാണ് വിവാഹത്തിന് വധു അണിഞ്ഞിരുന്നത്. 90 കോടി രൂപയുടെ ആഭരണങ്ങളും ധരിച്ചിരുന്നു. 30 മഠങ്ങളില്‍ നിന്നുളള സന്യാസിമാരാണ്
വിവാഹത്തിന് നേതൃത്വം നല്‍കിയത്. വിവാഹത്തിനെത്തുന്ന വിവിഐപികള്‍ക്ക് പറന്നിറങ്ങാന്‍ 15 ഹെലിപ്പാഡും ഉണ്ടായിരുന്നു.

 കര്‍ണാടകയിലെ പണക്കാരനായ നേതാവ്

കര്‍ണാടകയിലെ പണക്കാരനായ നേതാവ്

കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും പണക്കാരനായ നേതാവാണ് ജനാര്‍ദ്ദന റെഡ്ഡി. ആഡംബര ജീവിതം കൊണ്ട് റെഡ്ഡി നേരത്തെ തന്നെ വാര്‍ത്തകളില്‍ താരമായിരുന്നു. തിരുപ്പതി ക്ഷേത്രത്തിന 40 കോടിയുടെ സ്വര്‍ണക്കിരീടം, ബെല്ലാരിയിലെ കൊട്ടാര സമാനമായ വീട്, വീട്ടിലെ സ്വര്‍ണ സിംഹാസനം, സ്വര്‍ണം കൊണ്ടുള്ള വീട്ടുപകരണങ്ങള്‍, സ്വന്തമായി ഹെലികോപ്റ്റര്‍ എന്നിങ്ങനെ ആഡംബരം ഏറെയാണ്. എന്നാല്‍ 2011ല്‍ അനധികൃത സ്വത്ത് കേസില്‍ അറസ്റ്റിലാവുകയായിരുന്നു. മകളുടെ വിവാഹത്തിന് ജാമ്യത്തിലിറങ്ങിയതായിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന റെയിഡില്‍ പിടിക്കപ്പെടാതിരിക്കാന്‍ കോടിക്കണക്കിന് രൂപ കീറിയും കത്തിച്ചു കളഞ്ഞതും വാര്‍ത്തയായിരുന്നു. അറസ്റ്റിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെഡ്ഡിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് 500 കോടി ചെലവാക്കി ആഡംബര വിവാഹവും നടത്തിയത്.

 ആര്‍ക്കും അന്വേഷിക്കാം

ആര്‍ക്കും അന്വേഷിക്കാം

മകളുടെ ആഡംബര വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആര്‍ക്കു വേണമെങ്കിലും അന്വേഷണം നടത്താമെന്നാണ് റെഡ്ഡി പറയുന്നത്. സ്വത്ത് വിറ്റാണ് മകളുടെ വിവാഹം നടത്തിയിരിക്കുന്നതെന്നും റെഡ്ഡി പറയുന്നു. ഇവന്റ്മാനേജ്‌മെന്റിനെ വിവാഹച്ചടങ്ങുകള്‍ ഏല്‍പ്പിച്ചിരുന്നുവെന്നും ഇതിനായി ചെക്കാണ് നല്‍കിയതെന്നും അദ്ദേഹം പറയുന്നു.

English summary
Five days after the extravagant wedding of Karnataka politician and mining tycoon Gali Janardhan Reddy's daughter in Bengaluru, the Income Tax department is searching the vendors involved in it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X