കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനല്‍ തുടങ്ങിയിട്ടേയുളളൂ,രാജ്യം കത്തുന്നു!! ഉഷ്ണക്കാറ്റില്‍ അഞ്ച് മരണം!! ജാഗ്രത വേണം!

റായ്ഗഡ് ജില്ലയിലെ ഭിറ ഗ്രാമത്തിലാണ് ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 46.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ രാജ്യത്ത് താപനില വര്‍ധിക്കുന്നത് ആശങ്കയിലാക്കുന്നു. മഹാരാഷ്ട്രയില്‍ ഉഷ്ണക്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതിനെ തുടര്‍ന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. താപനില ഏറ്റവുമധികം മോശമായിരിക്കുന്നത് വടക്കന്‍ മഹാരാഷ്ട്രയിലും മധ്യ മഹാരാഷ്ട്രയിലുമാണ്.

റായ്ഗഡ് ജില്ലയിലെ ഭിറ ഗ്രാമത്തിലാണ് ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 46.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില. ഇത് പരിശോധിക്കുന്നതിന് ഒരു സംഘം ഉദ്യോഗസ്ഥരെ അങ്ങോട്ടേക്ക് അയക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു.

 തുടക്കത്തില്‍ തന്നെ

തുടക്കത്തില്‍ തന്നെ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെക്കോര്‍ഡ് താപനിലയാണ് അനുഭവപ്പെടുന്നത്. അകോലയില്‍ 44.1 ഡിഗ്രി സെല്‍ഷ്യസും വാര്‍ധ, നാഗ്പൂര്‍, ചന്ദ്രപൂര്‍ എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. വേനല്‍ക്കാലം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 40ന് മുകളില്‍

40ന് മുകളില്‍

രാജസ്ഥാനിലെ ബാര്‍മറില്‍ 43.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിലെ നാര്‍നൗലില്‍ 42 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ താപനിലയില്‍ നിന്ന് ഒമ്പത് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിലെ ലുധിയാനയില്‍ സാധാരണ താപനിലയില്‍ നിന്ന് ഏഴ് ഡിഗ്രി സെല്‍ഷ്യസ് വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വാരണാസി, അലഹാബാദ്, ഹാമിര്‍പൂര്‍, ആഗ്ര എന്നിവിടങ്ങളില്‍ താപനില 40 കടന്നു. രാജ്യതലസ്ഥാനത്തും ഏറ്റവും ഉയര്‍ന്ന താപനില തന്നെയാണ് അനുഭവപ്പെടുന്നത്. സാധാരണ താപനിലയില്‍ നിന്ന് ആറ് ഡിഗ്രി സെല്‍ഷ്യസ് വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഡെറാഡൂണ്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലും റെക്കോര്‍ഡ് താപനില തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മഹാരാഷ്ട്രയില്‍ ഉഷ്ണക്കാറ്റില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലെ ബാര്‍മറില്‍ 43.4 ഡിഗ്രിയും ചുരുവില്‍ 43 ഡിഗ്രിയും രേഖപ്പെടുത്തി.

 ആന്ധ്രയിലും കനത്ത ചൂട്

ആന്ധ്രയിലും കനത്ത ചൂട്

ഗുജറാത്തിലെ ഒറ്റപ്പെട്ട മേഖലകളിലാണ് ഉഷ്ണക്കാറ്റിന് ഏറെ സാധ്യതയുള്ളത്. സൗരാഷ്ട്ര,കച്ച് മേഖലകളിലാണ് ഉഷ്ണക്കാറ്റിന് ഏറെ സാധ്യത. തിങ്കളാഴ്ച അഹമ്മദാബാദില്‍ 42.8 ഡിഗ്രിയായിരുന്നു താപനില. ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലെ ആന്ധ്രപ്രദേശിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില അനുഭവപ്പെടുന്നുണ്ട്.

English summary
Five people have died of heat stroke in Maharashtra and 40-plus temperatures have led to heat wave warning in parts of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X