Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതുകാരിയെപ്പോലും വെറുതെവിട്ടില്ല!! തല്ലിച്ചതച്ചു!! നാടോടി സംഘത്തെ ഗോരക്ഷക് പ്രവര്‍ത്തകര്‍ ചെയ്തത്

സംഘത്തിലെ ഒമ്പത് വയസുള്ള സമ്മി എന്ന പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ഇരുമ്പ് കമ്പികൊണ്ട് സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ സംഘത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീനഗര്‍: ഒമ്പത് വയസുകാരി ഉള്‍പ്പെട്ട അഞ്ചംഗ നാടോടി സംഘത്തിനു നേരെ ഗോരക്ഷക് പ്രവര്‍ത്തകരുടെ ആക്രമണം. ജമ്മുകശ്മീരിലെ റീസിയിലായിരുന്നു സംഭവം. വെള്ളിയാഴ്ച നാടോടികളായ കുടുംബം സാധാനങ്ങളും തങ്ങളുടെ പശു, ആട്, ചെമ്മരിയാട് എന്നിവയുമായും അടുത്ത പ്രദേശമായ തല്‍വാരയിലേക്ക് പോകുന്നതിനിടെയാണ് ഗോരക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്.

സംഘത്തിലെ ഒമ്പത് വയസുള്ള സമ്മി എന്ന പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ഇരുമ്പ് കമ്പികൊണ്ട് സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ സംഘത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങളുടെ ആട്, പശു ചെമ്മരിയാട് എന്നിവയെ ഗോരക്ഷക് പ്രവര്‍ത്തകര്‍ കൊണ്ടു പോയതായും ഇവര്‍ പറയുന്നു. പശുക്കളെ കടത്തുന്നുവെന്നാരോപിച്ചാണ് ഗോരക്ഷക് പ്രവര്‍ത്തകര്‍ ഇവരെ മര്‍ദിച്ചത്.

jammu kashmir cow vigilantes attack

സംഭവത്തില്‍ ഇവര്‍ പരാതി നല്‍കിയട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ ഉദ്ദംപൂര്‍ ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമിച്ച അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം ഒരിക്കലും മറക്കില്ലെന്നാണ് ആക്രമണത്തിനിരയായ നാടോടി സംഘം പറയുന്നത്. അക്രമികള്‍ ദയയില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നും ഇതിനിടെ തങ്ങളുടെ പത്തുവയസുള്ള കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നും സംഘം പറയുന്നു.

കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു. കൊന്നശേഷം നദിയിലേക്ക് വലിച്ചെറിയാനാണ് അക്രമികള്‍ പദ്ധതിയിട്ടിരുന്നതെന്ന് ആക്രമണത്തിനിരയായ നസീം ബീഗം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+