കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് നാശം വിതച്ചത് അഞ്ച് സംസ്ഥാനങ്ങളിൽ: രാജ്യത്തെ രോഗികളുടെ 45 ശതമാനവും മഹാരാഷ്ട്രയിൽ!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധിച്ചുള്ള മരണമ 6000 കവിയുമ്പോൾ ആറ് സംസ്ഥാനങ്ങളിലാണ് രോഗം ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം 6, 412 പേർക്കാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ 31 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും തമിഴ്നാടും മഹാരാഷ്ട്രയും ദില്ലിയു ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേതിന് സമാനമല്ല ഭൂരിഭാഗം വരുന്ന സംസ്ഥാനങ്ങളുടെയും രോഗ വ്യാപനത്തിന്റെ സ്ഥിതി.

ലോക്ക്ഡൗണ്‍ ലംഘനം: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു നല്‍കുംലോക്ക്ഡൗണ്‍ ലംഘനം: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു നല്‍കും

രാജ്യത്ത് 199 കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പുതിയ കേസുകളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വരെ 6,412 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 1,364 പേർക്ക് രോഗം സ്ഥരീകരിച്ചിട്ടുള്ളത്. 97 പേർ ഇതിനകം മരിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മാത്രം 25 പേരാണ് മരിച്ചത്. ഇതോടെ കർശന നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളത്. മുംബൈയിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു മാസത്തിനിടെ 1000 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അഞ്ച് സംസ്ഥാനങ്ങളിൽ

അഞ്ച് സംസ്ഥാനങ്ങളിൽ

മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, ദില്ലി, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഇന്ത്യയിലെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളായി ഈ സംസ്ഥാനങ്ങൾ മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള മൊത്തം കൊറോണ വൈറസ് കേസുകളിൽ 59 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്തെ കൊറോണ വൈറസ് മരണങ്ങളിൽ 64 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന് പുറമേ 45 ശതമാനം പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.

 മുമ്പിൽ മഹാരാഷ്ട്ര

മുമ്പിൽ മഹാരാഷ്ട്ര


ഇന്ത്യയിലെ കൊറോണ വൈറസിന്റെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി കണക്കാക്കുന്നത് മഹാരാഷ്ട്രയെയാണ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിവരെ 1,364 കേസുകളാണ് സംസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 97 പേർ രോഗ ബാധയെത്തുടർന്ന് മഹാരാഷ്ട്രയിൽ മരണമടയുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ മൊത്തം മരണനിരക്കിന്റെ 45 ശതമാനത്തോളമാണിത്. മുംബൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംബൈയിലെ ധാരാവി ഉൾപ്പെടെയുള്ള ചേരി പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വലിയ തോതിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

 രണ്ടാമത് തമിഴ്നാട്

രണ്ടാമത് തമിഴ്നാട്


മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം തമിഴ്നാടാണ്. വെള്ളിയാഴ്ച രാവിലെ വരെ 834 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ മൊത്തം രോഗബാധിതരുടെ 13 ശതമാനത്തോളമാണിത്. കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്ത കേസുകൾ വർധിച്ചതോടെയാണ് സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്. എട്ട് പേരാണ് തമിഴ്നാട്ടിൽ കൊറോണ ബാധിച്ച് മരിച്ചത്. 21 പേർ രോഗം ഭേദമായതോടെ ആശുപത്രി വിട്ടിരുന്നു.

ദില്ലിയിൽ കർശന നിയന്ത്രണം

ദില്ലിയിൽ കർശന നിയന്ത്രണം


ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തതിൽ മൂന്നാം സ്ഥാനത്താണ് ദില്ലി. 720 പേർക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 12 പേർ മരിച്ച ദില്ലിയിൽ 25 പേർക്ക് ഇതിനോടകം ദില്ലിയിൽ രോഗം ഭേദമായിരുന്നു. ഇന്ത്യയിലെ മൊത്തം രോഗബാധിതരുടെ 11 ശതമാനത്തോളം രോഗികളാണ് ഇവിടെയുള്ളത്. ദില്ലിയിലെ 23 ഇടങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam
 ദില്ലിയിൽ 23 ഇടങ്ങളിൽ ലോക്ക് ഡൌൺ

ദില്ലിയിൽ 23 ഇടങ്ങളിൽ ലോക്ക് ഡൌൺ

മാളവ്യനഗർ ഗാന്ധി പാർക്ക്, സംഗം വിഹാർ എൽ1 ഗല്ലി നമ്പർ 1, ദ്വാരക സെക്ടർ 11 ഷാജഹാനാബാദ് സൊസൈറ്റി, ദിൻപൂർ വില്ലേജ്, നിസാമുദ്ദീൻ മർക്കസ് മസ്ജിദ് നിസാമുദ്ദീൻ ബസ്തി, നിസാമുദ്ദീൻ വെസ്റ്റ് ( ജി ആൻഡ് ഡി ബ്ലോക്ക്), ജഹാംഗീർപുരി ബി ബ്ലോക്ക്, കല്യാൺപുരി ഗല്ലി നമ്പർ 14, വസുന്ധരാ എൻക്ലേവ് മൻസാ അപ്പാർട്ട്മെന്റ്, ഖിച്ചിർപൂർ ഹൌസ് നമ്പർ 5/387 ഉൾപ്പെടുന്ന മൂന്ന് ഗല്ലികൾ, പാണ്ഡവ് നഗർ ഗല്ലി നമ്പർ 9, മയൂർ വിഹാർ ഫേസ് 1 എക്സ്റ്റൻഷൻ വർധമാൻ അപ്പാർട്ട്മെന്റ്, പട്പട്ഗഞ്ച് മയൂർധ്വജ് അപ്പാർട്ട്മെന്റ്, കിഷൻ കുഞ്ച് എക്സ്റ്റൻഷൻ ഗല്ലി നമ്പർ 4, വെസ്റ്റ് വിനോദ് നഗർ ഗഞ്ചി 5 എ ബ്ലോക്ക്, ദിൽഷാദ് ഗാർഡൻ ജെ, കെ, എൽ, എച്ച്, പോക്കറ്റ്, സീമാപുരി ജി, എച്ച്, ജെ ബ്ലോക്ക്, ദിൽഷാദ് കോളനി എഫ്- 70- 90 വരെയുള്ള ബ്ലോക്ക്, ജിൽമിൽ കോളനി, പ്രതാപ് ഖണ്ഡ് എന്നിവിടങ്ങളിലാണ് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്.

 രാജസ്ഥാൻ

രാജസ്ഥാൻ

463 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. ഇന്ത്യയിലെ രോഗബാധിതരുടെ 7.2 ശതമാനമാണ് സംസ്ഥാന്തെ രോഗികളുടെ എണ്ണം. മാർച്ച് ആദ്യം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. ഇറ്റലിയിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്കാണ് സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തെലങ്കാനയാണ് ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ അഞ്ചാമതുള്ളത്. 442 കേസുകളാണ് വെള്ളിയാഴ്ച രാവിലെ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

English summary
5 Indian states worst hit by coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X