Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍; അറിയാത്ത കാര്യങ്ങള്‍, സഹതാരങ്ങളുടെ ഭാര്യമാര്‍ക്കും അനുഭവം!!

ഹസിന്‍ ജഹാന്‍ മുമ്പും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയുമായി ബന്ധപ്പെടുത്തി ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയായിരുന്നു.

കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട വിവാദം പോലീസ് അന്വേഷണം ആരംഭിച്ചതോടെ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പീഡനക്കേസില്‍ താരത്തെ അറസ്റ്റ് ചെയ്യുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭാര്യയുടെ തുടര്‍ച്ചയായ ആരോപണം ഉന്നയിക്കലില്‍ സംശയമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. ഷമിയുടെ ഭാര്യയെ ക്രിക്കറ്റ് ലോകത്തെ മിക്ക താരങ്ങള്‍ക്കും അറിയാം.

ചില താരങ്ങളുടെ ഭാര്യമാരുമായി അടുത്ത ബന്ധവും ഇവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും അത്ര നല്ല അഭിപ്രായമല്ല ഹസിന്‍ ജഹാനെ കുറിച്ചുള്ളത്. പല താരങ്ങളുടെ ഭാര്യമാരുമായി ഹസിന്‍ ജഹാന്‍ പലപ്പോഴും തര്‍ക്കമുണ്ടായിട്ടുണ്ടത്രെ. ഷമിയെ കുറിച്ച് ഹസിന്‍ ജഹാന്‍ ആദ്യം ആരോപണം ഉന്നയിച്ചത് ഫേസ്ബുക്കിലാണ്. പിന്നീട് മാധ്യമങ്ങളോടും പ്രതികരിച്ചു. അതിന് പിന്നാലെ അവര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചു. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് അവര്‍ നടത്തുന്നത്...

കൊല്‍ക്കത്ത സ്വദേശി

കൊല്‍ക്കത്ത സ്വദേശി

പശ്ചിമബംഗാളിലെ കൊല്‍ക്കത്ത സ്വദേശിയാണ് 26കാരിയായ ഹസിന്‍ ജഹാന്‍. മുഹമ്മദ് ഷമിയാകട്ടെ ഉത്തര്‍ പ്രദേശുകാരനും. ഇരുവരുടെയും വിവാഹം 2014ല്‍ ആയിരുന്നു. അതിന് ശേഷം താമസം കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു കുടുംബം. ഇപ്പോള്‍ ഹസിന്‍ ജഹാന്‍ താമസിക്കുന്നത് കൊല്‍ക്കത്തയിലാണ്. ഇവിടെയുള്ള ജാദവ്പൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഹസിന്‍ ജഹാന്‍ ഷമിക്കെതിരേ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഭര്‍ത്താവും വീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ഹസിന്റെ ആരോപണം. ഇക്കാര്യം തന്നെയാണ് അവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നതും മാധ്യമങ്ങളോട് ആവര്‍ത്തിക്കുന്നതും.

മോഡല്‍ രംഗത്ത് സജീവം

മോഡല്‍ രംഗത്ത് സജീവം

കൊല്‍ക്കത്തയില്‍ മോഡല്‍ രംഗത്ത് സജീവമായിരുന്നു ഹസിന്‍ ജഹാന്‍. 15 വയസ് മുതല്‍ മോഡല്‍ രംഗത്ത് അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഹസിന്‍ ജഹാന് താല്‍പ്പര്യം. പക്ഷേ എന്തുകൊണ്ടോ ഇടയ്ക്ക് വച്ച് വഴിമാറി സഞ്ചരിച്ചു. ഐപിഎല്‍ ക്രിക്കറ്റില്‍ ചിയര്‍ ഗേള്‍സായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഷമിയെ കാണുന്നതും വിവാഹിതയാകുന്നതും. പിന്നീട് മോഡല്‍ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഷമിയുടെ കുടുംബത്തിന് താല്‍പ്പര്യമില്ലാത്തതാണ് ഇതിന് കാരണം.

 2012ല്‍ കണ്ടു, ഇഷ്ടമായി

2012ല്‍ കണ്ടു, ഇഷ്ടമായി

2012ലാണ് ഷമിയും ഹസിന്‍ ജഹാനും തമ്മില്‍ കാണുന്നത്. അതിന് ശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. ഷമിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഹസിന്‍ ജഹാന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്തുകൊണ്ടോ ആ ബന്ധം ഏറെ കാലം നീണ്ടില്ല. ഹസിന്‍ ജഹാന് രണ്ട് മക്കളുണ്ട്. ഒരാള്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ഷമിയുമായുള്ള വിവാഹത്തിന്റെ ആദ്യ നാളുകള്‍ കഴിഞ്ഞ ശേഷം സമാധാനം നഷ്ടമായെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. പിന്നീട് കടുത്ത പീഡനമായിരുന്നു. രാത്രിയും പുലര്‍ച്ച വരെയും ചിലപ്പോള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു.

പരസ്യപ്പെടുത്താന്‍ കാരണം

പരസ്യപ്പെടുത്താന്‍ കാരണം

ഇതെല്ലാം സഹിച്ചെങ്കിലും ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് ഞാന്‍ തളര്‍ന്നത്. ഇക്കാര്യം ഫോണില്‍ വിളിച്ച് ഷമിയോട് തിരക്കിയിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും ഹസിന്‍ ജഹാന്‍ പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താനിലെയും ദുബായിലെയും സ്ത്രീകളുമായിട്ടാണ് ഷമിക്ക് ബന്ധമെന്ന് അവര്‍ ആരോപിക്കുന്നു. ദുബായ് ഹോട്ടലില്‍ വച്ച് ഷമി പാകിസ്താന്‍കാരിക്കൊപ്പം താമസിച്ചുവെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിക്കുകയാണ് ഷമി ചെയതത്. തനിക്കെതിരേ തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നാണ് ഷമി പറഞ്ഞത്. അതിന് പിന്നാലെയാണ് ഫോണ്‍ രേഖകള്‍ ഹസിന്‍ ജഹാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പരസ്യമാക്കിയത്.

സഹതാരങ്ങളുടെ ഭാര്യമാര്‍

സഹതാരങ്ങളുടെ ഭാര്യമാര്‍

ഹസിന്‍ ജഹാന്‍ മുമ്പും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷിയുമായി ബന്ധപ്പെടുത്തി ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയായിരുന്നു. ഇരുവരും നേരത്തെ അടുത്ത ബന്ധമുള്ളവരാണെന്നായിരുന്നു ഹസിന്‍ ജഹാന്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അവാസ്തവമാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. രവി അശ്വന്റെ ഭാര്യ പ്രീതി അശ്വിന്‍, ഗൗതം ഗംഭീറിന്റെ ഭാര്യ നടാഷ, അജന്‍ക്യ രഹാനയുടെ ഭാര്യ രാധിക എന്നിവരുമായിട്ടെല്ലാം ഹസിന്‍ ജഹാന് പ്രശ്‌നങ്ങളുണ്ടെന്നാണ് ക്രിക്ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹസിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മാത്രമേ ഷമിയെ അറസ്റ്റ് ചെയ്യൂവെന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+