കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്, 5 ജെയ്ഷെ മുഹമ്മദ് ദീകരർ, കനത്ത സുരക്ഷ!
കശ്മീർ: പാക് അധീന കശ്മീരിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ നുഴഞ്ഞ് കയറിയതായി റിപ്പോർട്ട്. വിദഗ്ധ പരിശീലനം ലഭിച്ച അഞ്ച് ഭീകരർ കയറിയെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
അതിർത്ഥിയിൽ ഇന്ത്യൻ സൈന്യവും വ്യോമ സേനയും നിരീക്ഷണം ശക്തമാക്കി. കൂടുതൽ അർധ സൈന്യത്തെ കേന്ദ്രം താഴ്വരിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം അമര്‍നാഥ് യാത്ര ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്വരയില്‍ താമസിക്കുന്നത് വെട്ടിച്ചുരുക്കി എത്രയും പെട്ടെന്ന് തിരിച്ചുപോകണമെന്നാണ് കശ്മീര്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

അമര്‍നാഥ് യാത്ര തടസ്സപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നുവെന്നാണ് സൈന്യം വെളിപ്പെടുത്തുന്നത്. അത് മാത്രമല്ല്. പാകിസ്താനിൽ നിർമ്മിച്ച ലാൻഡ് മൈനും ടെലിസ്കോപ്പ് ഉൾപ്പെട്ട എം24 അമേരിക്കൻ സ്നിപ്പർ റൈഫിളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അമര്‍നാഥ് യാത്രയ്ക്കുള്ള റൂട്ടില്‍ നിന്ന് ക്രൂഡ് ബോംബുകളും ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. ഇപ്പോഴും പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യയില്‍ സമാധാനം തടസ്സപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ലെഫ്. ജനറല്‍ ധിലിയണ്‍ വ്യക്തമാക്കി. കേന്ദ്ര സേനയില്‍ നിന്ന് 10000 ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ഒരാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.












Click it and Unblock the Notifications