കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ, നാല് ജവാന്മാര്‍ക്ക് വീരമൃത്യു

Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുളള ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു.. ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് സംഭവം. സുരക്ഷാ സൈനികരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട സൈനികരില്‍ മൂന്ന് പേര്‍ സിആര്‍പിഎഫില്‍ നിന്നുളളവരും രണ്ട് പേര്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡില്‍ നിന്നുളളവരുമാണ്.

തൃശൂരില്‍ ആറിടത്ത് ട്വിസ്റ്റ്, 5 സീറ്റിനായി കോണ്‍ഗ്രസ്, വടക്കാഞ്ചേരിയിലും ഒല്ലൂരിലും ത്രില്ലര്‍തൃശൂരില്‍ ആറിടത്ത് ട്വിസ്റ്റ്, 5 സീറ്റിനായി കോണ്‍ഗ്രസ്, വടക്കാഞ്ചേരിയിലും ഒല്ലൂരിലും ത്രില്ലര്‍

സിആര്‍പിഎഫ്-ഡിആര്‍ജി സംഘത്തിന് നേര്‍ക്ക് നക്‌സലുകള്‍ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് ബീജാപൂരിലെ തരേം എന്ന സ്ഥലത്തുളള സില്‍ഗര്‍ വനത്തില്‍ വെച്ച് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട നക്‌സലുകളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

1

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

ഏറ്റുമുട്ടലില്‍ പത്തോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നക്‌സല്‍ വിരുദ്ധ ഓപ്പറേഷന് ഇടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത് എന്ന് ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവസ്ഥി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. സിആര്‍പിഎഫിലെ ഉയര്‍ന്ന വിഭാഗമായ കോബ്ര, ഡിആര്‍ജി, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഛത്തീസ്ഗഡിലെ തന്നെ സുക്മ ജില്ലയില്‍ സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച മൂന്ന് നക്‌സലുകളെ ഇന്‍ഡോ ഡിബറ്റന്‍ ബോര്‍ഡര്‍ പോലീസ് പിടികൂടിയിരുന്നു.

ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത്; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് ഫിറോസ്ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത്; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് ഫിറോസ്

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

English summary
5 jawans, 2 Naxals killed in encounter at Chhattisgarh's Bijapur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X