കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ-ബാബറി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു; ജനുവരി 10ന് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: വിവാദമായ അയോധ്യ-ബാബറി മസ്ജിദ് കേസ് സുപ്രിംകോടതി പരിഗണിക്കുന്നു. ജനുവരി 10ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ എന്നുമുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുമെന്ന് വ്യാഴാഴ്ച കോടതി തീരുമാനിക്കും. ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് ചീഫ് ജസ്റ്റിന് പുറമെ ഡിവിഷന്‍ ബെഞ്ചിലുള്ളത്.

Supr

ഹിന്ദുത്വ ശക്തികള്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ നടപടികള്‍ വേഗത്തിലാക്കിയിരിക്കെയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. കേസില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും ഉത്തര്‍ പ്രദേശ് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി ആവശ്യം തള്ളുകയായിരുന്നു.

16ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ബാബറിന്റെ നിര്‍ദേശ പ്രകാരം നിര്‍മിക്കപ്പെട്ടതാണ് ബാബറി മസ്ജിദ്. ഇവിടെ നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. 1992ലാണ് പള്ളി തകര്‍ക്കപ്പെട്ടത്. വസ്തു അവകാശ കേസില്‍ അലഹാബാദ് ഹൈക്കോടതി 2010ല്‍ വിധി പ്രസ്താവിച്ചിരുന്നു.

തര്‍ക്ക ഭൂമി മൂന്നാക്കി വിഭജിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. രണ്ടു ഭാഗം ഹിന്ദുക്കള്‍ക്കും ഒരു ഭാഗം യുപിയിലെ സുന്നി വഖഫ് ബോര്‍ഡിനും വിട്ടുകൊടുത്തായിരുന്നു വിധി. ഇതിനെതിരെ ഹിന്ദു-മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി 2011ല്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച അയോധ്യ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഒരുമിനുറ്റ് മാത്രം പരിഗണിച്ച സുപ്രീംകോടതി ജനുവരി 10ലേക്ക് മാറ്റുകയാണ് ചെയ്തത്. ഭരണഘടനാ ബെഞ്ച് രൂപീകരിച്ചുള്ള വിവരമാണ് ഇന്ന് വന്നിരിക്കുന്നത്.

English summary
5-Judge Constitution Bench Of Supreme Court To Hear Ayodhya Case On Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X