കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവി മുംബൈയില്‍ ഒഎന്‍ജിസി പ്ലാന്റില്‍ തീപ്പിടുത്തം; അഞ്ച് മരണം, വാതകം ഗുജറാത്ത് പ്ലാന്റിലേക്ക്

Google Oneindia Malayalam News

മുംബൈ: നവി മുംബൈയിലെ ഉറാനിലുള്ള ഒഎന്‍ജിസി വാതക പ്ലാന്റില്‍ തീപ്പിടുത്തം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാവിലെ ഏഴ് മണിക്കാണ് തീ പടര്‍ന്നത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന വാതകം ഗുജറാത്തിലെ ഹസിറ പ്ലാന്റിലേക്ക് മാറ്റുകയാണെന്ന് ഒഎന്‍ജിസി അറിയിച്ചു. മരണ സംഖ്യ ഇനിയും കൂടിയേക്കാം.

Ongc

ഉറാന്‍ ഓയില്‍ ആന്റ് ഗ്യാസ് പ്ലാന്റില്‍ രാവിലെയാണ് തീ കണ്ടത്. ഉടനെ അഗ്നിശമന സേനാംഗങ്ങളെത്തി. അപ്പോഴേക്കും തീ അല്‍പ്പം വ്യാപിച്ചിരുന്നു. എന്നാല്‍ പ്ലാന്റിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടില്ല. വാതകം ഗുജറാത്തിലെ പ്ലാന്റിലേക്ക് മാറ്റി. നാശനഷ്ടങ്ങള്‍ കണക്കാക്കി വരികയാണെന്നു ഒഎന്‍ജിസി അറിയിച്ചു.

വാഹന വിപണി തകര്‍ന്നടിയുന്നു!! അടച്ചുപൂട്ടാന്‍ കേന്ദ്രം; സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്കും താഴ് വീഴുംവാഹന വിപണി തകര്‍ന്നടിയുന്നു!! അടച്ചുപൂട്ടാന്‍ കേന്ദ്രം; സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്കും താഴ് വീഴും

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് കമ്പനി രണ്ടുമണിക്കൂറിന് ശേഷം അറിയിച്ചു. ഒട്ടേറെ ഫയര്‍ എന്‍ജിനുകള്‍ എത്തിയിട്ടുണ്ട്. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച വിശദമായ അന്വേഷണവും പരിശോധനയും നടത്തുമെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു.

കോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂകോടതിയില്‍ പ്രത്യേക അപേക്ഷയുമായി ചിദംബരം; തിഹാര്‍ ജയിലില്‍ അയക്കരുത്... വീട്ടുതടങ്കല്‍ തന്നോളൂ

English summary
5 killed in fire at ONGC plant in Navi Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X