കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ 5 മരണം; മരണപ്പെട്ടത് തൊഴിലാളികൾ എന്ന് നിഗമനം

Google Oneindia Malayalam News

മുംബൈ; സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റിൽ ഉണ്ടായ തീ പിടുത്തത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. കെട്ടിടത്തിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് മരണപ്പെട്ടതാണെന്ന് പ്രാഥമിക നിഗമനം.
കെട്ടിടത്തിൽ നിന്ന് നാല് പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും തീ നിയന്ത്രണത്തിലായപ്പോൾ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന്, പൂനെ മേയർ മുരളീധർ മൊഹോൾ പറഞ്ഞു.

fire

തൊഴിലാളികളായിരിക്കാം മരണപ്പെട്ടത്.തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, എന്നാൽ കെട്ടിടത്തിൽ നടന്നുകൊണ്ടിരുന്ന വെൽഡിങ്ങിനിടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നതെന്നും മൊഹോൾ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് പൂനെയിലെ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത്.

ടെര്‍മിനല്‍-I ല്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് തീപ്പിടിത്തമുണ്ടായത്.ഇതുവരെ 9 ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ പത്തോളം യൂണിറ്റുകൾ അഗ്നിബാധ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്.
തീപിടുത്തം ഉണ്ടായത് കൊറോണ വാക്സിൻ നിർമ്മാണ യൂണിറ്റുകളുടെ സമീപത്ത് അല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വാക്സിൻ നിർമ്മാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.

സ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളിസ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളി

പിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയപിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയ

English summary
5 killed in fire at Pune Serum Institute; died were perhaps the workers says officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X