കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം
ദില്ലി: അരുണാചല്‍ പ്രദേശ് മേഖലയില്‍ കാണാതായ ആന്റോണ്‍ എ എന്‍ 32 വിമാനത്തെ കുറിച്ച് വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന. 13 പേരുമായി 6 ദിവസം മുന്‍പാണ് വിമാനം കാണാതായത്.
കാണാതായ വിമാനത്തെ കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 6 ദിവസമായി തുടരുന്ന തിരച്ചിലിനിടെ വിമാനത്തെ കുറിച്ച് ഒരു സൂചന പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേ തുടര്‍ന്നാണ് വിശ്വസനീയമായ വിവരം നല്കുന്ന വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഗ്രൂപ്പിനോ 5 ലക്ഷം രൂപ പാരിതോഷികം നല്കാന് വ്യോമസേന തീരുമാനിച്ചതെന്ന് വ്യോമസേന പിആര്‍ഒയും വിംഗ് കമാന്‍ഡറുമായ രത്നാകര്‍ സിംഗ് സ്ഥിരീകരിച്ചു.

കാണാതായ വിമാനത്തെ കുറിച്ച് വിവരങ്ങള്‍ നല്കാന് പ്രത്യേക നമ്പറുകളും എയര്‍ മാര്‍ഷല്‍ ആര് ഡി മാത്തൂര്‍ നല്‍കിയിട്ടുണ്ട്. മികച്ചൊരു ഗ്രൂപ്പിനെ തിരച്ചിലിനായി ഏര്‍പ്പെടുത്തിയിട്ടും പ്രതികൂലമായ കാലാവസ്ഥ കാരണം ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിമാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചിലിനായി ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ സഹായിക്കുന്നുണ്ടെങ്കിലും ഇതുവരെ വിമാനത്തെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല.
നിബിഢമായ വനത്തിനുള്ളില്‍ വിമാനം വീണിരിക്കാമെന്നാണ് സേനയുടെ നിഗമനം. ഇലക്ട്രോ ഓപ്റ്റിക്കല്‍ സെന്‍സറുകള്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ തുടങ്ങിയവയുപയോഗിച്ച് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജോര്‍ഹാത്, മേചുക എന്നീ മേഖലകള്‍ക്കിടയില്‍ വിമാനം വീണിരിക്കാമെന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നാണ് അസ്സമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ഷൈ യോമിയ ജില്ലയിലെ മെചുകാ അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് എ.എന്‍ -32 വിമാനം പറന്നുയര്‍ന്നത്.
എന്നിരുന്നാലും, ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനത്തില്‍ നിന്നുള്ള സിഗനല്‍ നഷ്ടപ്പെട്ടു. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ യാത്രാവിമാനമായ എഎന്‍ 32 1984 മുതല്‍ ഉപയോഗത്തിലുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications