കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം

  • By Desk
Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശ് മേഖലയില്‍ കാണാതായ ആന്റോണ്‍ എ എന്‍ 32 വിമാനത്തെ കുറിച്ച് വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന. 13 പേരുമായി 6 ദിവസം മുന്‍പാണ് വിമാനം കാണാതായത്.

കാണാതായ വിമാനത്തെ കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 6 ദിവസമായി തുടരുന്ന തിരച്ചിലിനിടെ വിമാനത്തെ കുറിച്ച് ഒരു സൂചന പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേ തുടര്‍ന്നാണ് വിശ്വസനീയമായ വിവരം നല്‍കുന്ന വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഗ്രൂപ്പിനോ 5 ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ വ്യോമസേന തീരുമാനിച്ചതെന്ന് വ്യോമസേന പിആര്‍ഒയും വിംഗ് കമാന്‍ഡറുമായ രത്‌നാകര്‍ സിംഗ് സ്ഥിരീകരിച്ചു.

aircraft

കാണാതായ വിമാനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക നമ്പറുകളും എയര്‍ മാര്‍ഷല്‍ ആര്‍ ഡി മാത്തൂര്‍ നല്‍കിയിട്ടുണ്ട്. മികച്ചൊരു ഗ്രൂപ്പിനെ തിരച്ചിലിനായി ഏര്‍പ്പെടുത്തിയിട്ടും പ്രതികൂലമായ കാലാവസ്ഥ കാരണം ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിമാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചിലിനായി ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ സഹായിക്കുന്നുണ്ടെങ്കിലും ഇതുവരെ വിമാനത്തെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല.

 പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസിന് മുമ്പിൽ 3 സാധ്യതകൾ; 2 വർഷത്തിനുള്ളിൽ മടങ്ങണം, 2024ൽ രാഹുൽ നയിക്കും പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസിന് മുമ്പിൽ 3 സാധ്യതകൾ; 2 വർഷത്തിനുള്ളിൽ മടങ്ങണം, 2024ൽ രാഹുൽ നയിക്കും

നിബിഢമായ വനത്തിനുള്ളില്‍ വിമാനം വീണിരിക്കാമെന്നാണ് സേനയുടെ നിഗമനം. ഇലക്ട്രോ ഓപ്റ്റിക്കല്‍ സെന്‍സറുകള്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ തുടങ്ങിയവയുപയോഗിച്ച് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജോര്‍ഹാത്, മേചുക എന്നീ മേഖലകള്‍ക്കിടയില്‍ വിമാനം വീണിരിക്കാമെന്നാണ് കരുതുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27 നാണ് അസ്സമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ഷൈ യോമിയ ജില്ലയിലെ മെചുകാ അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് എ.എന്‍ -32 വിമാനം പറന്നുയര്‍ന്നത്.
എന്നിരുന്നാലും, ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനത്തില്‍ നിന്നുള്ള സിഗനല്‍ നഷ്ടപ്പെട്ടു. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ യാത്രാവിമാനമായ എഎന്‍ 32 1984 മുതല്‍ ഉപയോഗത്തിലുണ്ട്.

English summary
5 lakhs reward announced for information about missing aircraft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X