Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ദില്ലി: തിരഞ്ഞെടുപ്പ് ട്രെന്‍റിന് അനുസരിച്ച് രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കുമെല്ലാം ഇത്തരത്തില്‍ ചേക്കേറിയിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ മറുകണ്ടം ചാടുന്നുണ്ട്. ഇത്തരത്തില്‍ ഹരിയാനയില്‍ എംഎല്‍എ അടക്കം അഞ്ച് പേരാണ് ഒറ്റയടിക്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സംസ്ഥാനത്തെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീവ്ര ശ്രമങ്ങള്‍ക്കിടെയാണ് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കി നേതാക്കളുടെ കൂട്ടയൊഴുക്ക്. വിശദാംശങ്ങളിലേക്ക്

എംഎല്‍എയും മുന്‍ മന്ത്രിമാരും

എംഎല്‍എയും മുന്‍ മന്ത്രിമാരും

ഐഎന്‍എല്‍ഡി നേതാക്കളായ അശോക് അറോറ, സുഭാഷ് ഗോയല്‍, പ്രദീപ് ചൗധരി, ഗഗന്‍ജിത്ത് സന്ധു, സ്വതന്ത്ര എംഎല്‍എയായ ജയ് പ്രകാശ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ ഐഎന്‍എല്‍ഡി മന്ത്രിയായിരുന്നു അറോറ. ഗോയല്‍ മുന്‍ മന്ത്രിയും ചൗധരി മുന്‍ എംഎല്‍എയുമായിരുന്നു. സന്ധു മുന്‍ മന്ത്രി ജസ്വന്ത് സിംഗിന്‍റെ മകനാണ്. ഹരിയാനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിന്‍റെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശം.

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

സംസ്ഥാനത്ത് തിരിച്ചു വരവിന് ഒരുങ്ങന്ന പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നതാണ് നേതാക്കളുടെ വരവെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. വിഭാഗീയതകള്‍ കൊണ്ട് പൊറുതി മുട്ടിയ സംസ്ഥാന ഘടകത്തില്‍ വന്‍ അഴിച്ചു പണികള്‍ നടത്തികൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സംസ്ഥാന തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഇടഞ്ഞ് നിന്ന മുന്‍ മുഖ്യന്‍ കൂടിയായ ഭൂപീന്ദര്‍ സിംഗിനെ നിയമസഭാ കക്ഷി നേതാവാക്കിയും കുമാരി സെല്‍ജയെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാക്കിയുമാണ് സോണിയ ആദ്യ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്.

തിരഞ്ഞെടുപ്പ് കമ്മിറ്റി

തിരഞ്ഞെടുപ്പ് കമ്മിറ്റി

ഇതു കൂടാതെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ആറംഗ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ട്രിയാണ് സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ കുമാരി സെല്‍ജ, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് എന്നിവരാണ് സോണിയ ഗാന്ധി നിയോഗിച്ച പാനലിലെ അംഗങ്ങള്‍.

കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

ഇതിനോടകം തന്നെ ഗുലാം നബി ആസാദ്, സെല്‍ജ, ഹൂഡ എന്നീ നേതാക്കള്‍ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗുരുഗ്വോണ്‍, ഫരീദാബാദ് കേന്ദ്രീകരിച്ചാണ് ആദ്യ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് പ്രാദേശിക പാര്‍ട്ടികള്‍ ക്ഷയിക്കുകയാണ്. കോണ്‍ഗ്രസിന് മാത്രമേ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കൂവെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു. ഇനിയും കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന് ഭൂപേന്ദ്ര ഹൂഡ പറഞ്ഞു.

അടിപതറി

അടിപതറി

ഹരിയാന അടക്കിവാണിരുന്ന കോണ്‍ഗ്രസിനെ ചുഴറ്റിയെറിഞ്ഞ് 2014 ലാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയത്. ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളില്‍ വിജയിച്ച് ബിജെപി കേവല ഭൂരിപക്ഷം സ്വന്തമാക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഭരണ തുടര്‍ച്ച ഉറപ്പിച്ച് ബിജെപി

ഭരണ തുടര്‍ച്ച ഉറപ്പിച്ച് ബിജെപി

2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയുടെ വിജയം അമ്പരിപ്പിക്കുന്നതായിരുന്നു.അതേസമയം ഹരിയാന അടക്കിവാണ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ അടിതെറ്റി. വെറും 15 സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. 20 സീറ്റുകള്‍ നേടി ഐഎന്‍എല്‍ഡിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതേസമയം പിന്നീട് ഐഎന്‍എല്‍ഡി പിളര്‍ന്നു.

യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+