ചെറിയ ഭക്ഷണ ശാലകള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തും, ജിഎസ്ടി കൗണ്‍സില്‍ നിര്‍ദ്ദേശം
കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ചെറിയ ഭക്ഷണ ശാലകള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടി നിര്‍ദ്ദേശം..
ദില്ലി; കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ചെറിയ ഭക്ഷണ ശാലകള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടി നിര്‍ദ്ദേശം. കേന്ദ്ര ജിഎസ്ടിയും ഇന്‍ഡഗ്രേറ്റഡ് ജിഎസ്ടിയും ചേര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം നല്‍കും. നേരത്തെ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ 50%, 12%,18%,28% നിരക്കുകളാണ് പ്രായോഗ്യയോഗ്യമായത്.
സംസ്ഥാനം ഇതുവരെ അംഗീകരിച്ച 26 ഭേദഗതികള്‍ കേന്ദ്രം അംഗീകരിച്ചുവെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറഞ്ഞു. ഭാഷപരമായ ചില മാറ്റങ്ങള്‍ വരുത്താനുണ്ടെന്നും കാശ്മീര്‍ ധനമന്ത്രി ഹസീബ് ധ്രബു പറഞ്ഞു. ഇതേ സമയം കള്ളപ്പണം നിയന്ത്രിക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് രംഗത്തെയും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ഡല്‍ഹി ഉപമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

നിയമനിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാക്കി ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കാനാണ് ആലോചനയുണ്ട്. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര ജിഎസ്ടി, സമഗ്ര ജിഎസ്ടി, സംസ്ഥാന ജിഎസ്ടി എന്നിവ ചേര്‍ന്നാണ് ഏകീകൃത ഉത്പന്ന സേവന നികുതി നിയമം.












Click it and Unblock the Notifications