വ്യാപം അഴിമതി: മരിക്കാന്‍ അനുവാദം തേടി 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു
ദില്ലി: വ്യാപം അഴിമതിക്കേസില്‍ കുറ്റാരോപിതരായ 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. തങ്ങള്‍ക്ക് നീതി ഉറപ്പ് വരുത്തുക അല്ലെങ്കില്‍ മരിക്കാന്‍ അനുവാദിക്കുക എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം
മധ്യ പ്രദേശിലെ ഗിജ്‌റ രാജ മെഡിക്കല്‍ കോളജില്‍ നിന്നുള്ള അമിത് ഛദ്ദ, മനീഷ് ഗുപ്ത, വൈശാഖ് ഗുപ്ത, രാഘവേന്ദ്ര ബാധുര്യ, പങ്കജ് ബന്‍സല്‍ എന്നീ വിദ്യാര്‍ഥികളാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. വ്യാപം അഴിമതിക്കേസില്‍ കുറ്റാരോപിതരായ 2500 പേരില്‍ ഈ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്.

2010ല്‍ മെഡിക്കല്‍ കോഴ്‌സിനുള്ള പ്രവേശന പരീക്ഷയായ പി.എം.ടി പരീക്ഷ തങ്ങള്‍ പാസായിട്ടുണ്ടൊണ് വിദ്യാര്‍ഥികള്‍ കത്തില്‍ പറയുന്നത് . എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോയും ഒപ്പും കോളജിലെ ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോക്കും ഒപ്പിനും സമാനമല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ വ്യാപം അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു.
ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 95 പേരില്‍ ഈ വിദ്യാര്‍ഥികളും ഉള്‍പ്പെടും. എന്നാല്‍ ഹൈകോടതിയെ സമീപിച്ച് പഠനം തുടരാനുള്ള അനുമതി നേടിയിരുന്നു. കൂടാതെ പൊലീസ് കേസില്‍ സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ കോളജില്‍ വീണ്ടും പ്രവേശനം നേടി. കോളജില്‍ മറ്റു കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും തങ്ങള്‍ വിവേചനം നേരിടുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.












Click it and Unblock the Notifications