കേന്ദ്ര മന്ത്രിസഭ പുനസംഘടന; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും? കൂടുതൽ പേർ രാജിക്ക്....
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടനയുടെ ഭാഗമിയി രാജ്യസഭ എംപി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗമിക്കുന്നതായി സൂചന. അതേസമയം ചെറുകിട സംഭരക വകുപ്പ് ക്യാബിനറ്റ് മന്ത്രി ഖല്‍രാജ് മിശ്രയുള്‍പെടെയുളളവര്‍ ഉടന്‍ രാജി വെയ്ക്കുമെന്നാണ് സൂചനകള്‍. പ്രതിരോധമന്ത്രാലയത്തിന്റെ അധികച്ചുമതലയുള്ള അരുണ്‍ ജെയ്റ്റ്‌ലിയെ ധനമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്നും സൂചനകളുണ്ട്.
മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി അഞ്ച് കേന്ദ്ര മന്ത്രിമാർ കൂടി രാജിവെച്ചിരിക്കുകയാണ്. കേന്ദ്ര നൈപുണ്യ വികസന-സംരഭക വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി, ജലവിഭവവകുപ്പ് മന്ത്രി ഉമാ ഭാരതി, കൃഷി വകുപ്പ് മന്ത്രി രാധാ മോഹന്‍സിങ്, ജല വിഭവ വകുപ്പ് മന്ത്രി സഞ്ജീവ് ബല്യാണ്‍, ചെറുകിട സംഭരക വകുപ്പ് മന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് രാജിവെച്ചത്.

ഇത്തവണ കേരളത്തിന് മന്ത്രി
ഇത്തവണയെങ്കിലും കേരളത്തിന് ഒരു മന്ത്രിയെ കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷ. കേരളത്തിൽ നിന്നും സുരേഷ് ഗോപിക്കും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മാന്ത്രിസഭയിലേക്ക് എത്തുമോ എന്നാണ് ഉര്റുനോക്കുന്നത്.

എഐഎഡിഎംകെയ്ക്കും ജെഡിയുവിനും...
തെരഞ്ഞെടുപ്പ് അടുക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരേയും മന്ത്രിമാരുടെ പട്ടികയിലേക്ക് ഉള്‍പെടുത്താന്‍ പദ്ധതിയുണ്ട്. എന്‍ഡിഎയില്‍ ചേര്‍ന്ന എഐഎഡിഎംകെയ്ക്കും ജെഡിയുവിനും മന്ത്രിസഭയില്‍ പ്രാതനിധ്യം ഉണ്ടാകും എന്നാണ് സൂചനകൾ.

ഉത്തർപ്രദേശിൽ നിന്നും കൂടുതൽ മന്ത്രിമാർ
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഉത്തര്‍പ്രദേശില്‍ നിന്നും 3 മന്ത്രിമാരും ഉണ്ടായേക്കുമെന്ന് വിലയിരുത്തലുണ്ട്.

മഹേന്ദ്രനാഥ് പാണ്ഡേ രാജിവെക്കും?
ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനായി നിയമിക്കപ്പെട്ട കേന്ദ്രമാനവവിഭവ സഹമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ ഇന്ന് രാജിവച്ചേക്കും. കല്‍രാജ് മിശ്രയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കും എന്നും സൂചനകളുണ്ട്.

അമിത് ഷായുടെ കൂടിക്കാഴ്ച
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വ്യാഴാഴ്ച ദില്ലിയില്‍ എട്ടോളം കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. വൈകുന്നേരം പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച്ച നടത്തി പുനഃസംഘടനയ്ക്കുള്ള അന്തിമരൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ടരാജി.

മോദി ഞായറാഴ്ച എത്തും
ഇനിയും നിരവധി പേര്‍ രാജിവയ്ക്കുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഞായറാഴ്ച്ച ചൈനയ്ക്ക് തിരിക്കും. ഇതിനകം കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടനയുണ്ടാവും എന്നാണ് സൂചന.












Click it and Unblock the Notifications