Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാ'നാടകം'; വീണ്ടും വഴിത്തിരിവ്; ബിജെപിക്കൊപ്പം പോയ 5 എംഎല്‍എമാരും എന്‍സിപിയിലേക്ക്?

മുംബൈ: എന്‍സിപിയിലെ രണ്ടാമനും ശരദ് പവാറിന്‍റെ സഹോദര പുത്രനുമായ അജിത് പവാര്‍ പാലം വലിച്ചതോടെയാണ് അവസാന നിമിഷം മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണ നീക്കം പൊളിഞ്ഞത്. വെള്ളിയാഴ്ച ഇരുട്ടി വെളുക്കും മുന്‍പായിരുന്നു ത്രികക്ഷി സര്‍ക്കാര്‍ നീക്കത്തിന് തുരങ്കം വെച്ച് അജിത് പവാറിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത്.

അഞ്ച് എംഎല്‍എമാരായിരുന്നു അജിത് പവാറിനൊപ്പം എന്‍സിപി ക്യാമ്പ് വിട്ടത്. എന്നാല്‍ അജിത് പവാര്‍ ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരും ഇന്ന് വൈകീട്ടോടെ എന്‍സിപി ക്യാമ്പിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങളിലേക്ക്

 മടങ്ങിയെത്തി

മടങ്ങിയെത്തി

തങ്ങള്‍ക്കൊപ്പം 35 എന്‍സിപി എംഎല്‍എമാര്‍ ഉണ്ടെന്നായിരുന്നു ബിജെപിയും അജിത് പവാറും അവകാശപ്പെട്ടത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് തന്നെ ഈ വീരവാദം ശരദ് പവാര്‍ പൊളിച്ച് കൈയ്യില്‍ നല്‍കി. ശനിയാഴ്ച ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തില്‍ എന്‍സിപിയുടെ ആകെയുള്ള 54 എംഎല്‍എമാരില്‍ 49 പേരും എന്‍സിപി ക്യാമ്പില്‍ തിരിച്ചെത്തിയെന്ന് എന്‍സിപി നേതൃത്വം അവകാശപ്പെട്ടു.

 അജിത്തിന്‍റെ അനുയായി

അജിത്തിന്‍റെ അനുയായി

അജിത് പവാറിനെ ബിജെപി ക്യാമ്പിലേക്ക് മറുകണ്ടം ചാടാന്‍ സഹായിച്ചെന്ന് കണക്കാക്കുന്ന മുന്‍ ബിജെപി നേതാവും എന്‍സിപി എംഎല്‍എയുമായ ധനഞ്ജയ് ഉള്‍പ്പെടെയുള്ളവരാണ് ശരദ് പവാര്‍ പക്ഷത്തേക്ക് മടങ്ങിയെത്തിയത്. ഇന്ന് രാവിലെയോടെ മറ്റൊരു എംഎല്‍എയായ ബാബന്‍ ഷിന്‍ഡെയും ശരദ് പവാറിന്‍റെ വസതിയില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 എന്‍സിപിയുടെ ട്വീറ്റ്

എന്‍സിപിയുടെ ട്വീറ്റ്

ഇതോടെ അജിത് പവാര്‍ ഉള്‍പ്പെ നാല് പേരാണ് ബിജെപിക്കൊപ്പം അവശേഷിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് മൂന്ന് എംഎല്‍എമാരും വൈകീട്ടോടെ മടങ്ങിയെത്തുമെന്നാണ് എന്‍സിപി അവകാശപ്പെടുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് എംഎല്‍എമാര്‍ മടങ്ങിയെത്തുമെന്ന് എന്‍സിപി പറഞ്ഞത്.

 പോലീസില്‍ പരാതി

പോലീസില്‍ പരാതി

ബാബാ സാഹിബ് പാട്ടീല്‍, ദൗലത്ത് ദാരോദ , അനില്‍ പാട്ടീല്‍, നഹാരി സിര്‍വാള്‍,നിതിന്‍ പവാര്‍ എന്നിവരായിരുന്നു അജിത് പവാറിനൊപ്പം പോയ എംഎല്‍എമാര്‍. നിതിന്‍ പവാറിനെ കാണാനില്ലെന്ന് വ്യക്തമാക്കി പോലീസില്‍ പരാതി ലഭിച്ചിരുന്നു.

വീഡിയോയുമായി എംഎല്‍എ

എന്നാല്‍ താന്‍ ശരദ് പവാറിനൊപ്പമാണെന്നും തന്‍റെ കുടുംബം ഭയപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി നിതിന്‍ പവാര്‍ രംഗത്തെത്തി. ദരോദയും ശരദ് പവാറിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തു വിട്ടിരുന്നു. താന്‍ സുരക്ഷിതനാണ്. പാര്‍ട്ടി മാറുന്ന ചിഹ്നം ഉദിക്കുന്നില്ല. ശരദ് പവാറും അജിത് പവാറും എന്ത് തിരുമാനം എടുത്താലും താന്‍ അതിനൊപ്പം നില്‍ക്കും, അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ദറോദ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

 എന്‍സിപി എംഎല്‍എമാരുടെ യോഗം

എന്‍സിപി എംഎല്‍എമാരുടെ യോഗം

മറ്റ് രണ്ട് എംഎല്‍എമാരായ അനില്‍ പാട്ടീല്‍, ബാബ സാഹേബ് പാട്ടീല്‍ എന്നിവര്‍ ശരദ് പവാറുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അജിത് പവാറിനൊപ്പം പോയെന്ന് കണക്കാക്കിയിരുന്നു എന്‍സിപി എംഎല്‍എ മണിക് റാവും കോക്ടെ മുംബൈയിലെ റിനൈസെന്‍സ് ഹോട്ടലില്‍ വിളിച്ച ചേര്‍ത്ത എന്‍സിപി എംഎല്‍എമാരുടെ യോഗത്തിന് എത്തി.

 നീക്കം പൊളിഞ്ഞു

നീക്കം പൊളിഞ്ഞു

അതിനിടെ അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള എന്‍സിപിയുടെ നീക്കം പരാജയപ്പെട്ടു. ഇന്നലെ രാവിലെ ശരദ് പവാറിന്‍റെ നിര്‍ദ്ദേശ പ്രകാരം എന്‍സിപി നേതാക്കള്‍ അജിതിനെ സന്ദര്‍ശിച്ചിരുന്നു. രാജിവെച്ച് മടങ്ങി വരാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.

ട്വീറ്റുമായി അജിത് പവാര്‍

എന്നാല്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ സന്തോഷം പ്രകടിപ്പിച്ചും നരേന്ദ്ര മോദിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ചും അജിത് പവാര്‍ രംഗത്തെത്തി. ഞങ്ങള്‍ സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ ഉറപ്പ് വരുത്തും. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കും, അജിത് പവാര്‍ ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+