തമിഴ്നാട് മന്ത്രിസഭ ഉടന്‍ വീഴും!! മന്ത്രിമാര്‍ ഒപിഎസ് ക്യാംപിലേക്ക്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
മേട്ടൂര്‍ എംഎല്‍എയാണ് വെളിപ്പെടുത്തല്‍ നടത്തിയത്
ചെന്നൈ: തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കവെ മന്ത്രിസഭ തന്നെ വീഴാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തല്‍. അണ്ണാ ഡിഎംകെയിലെ ഒ പനീര്‍ശെല്‍വം പക്ഷത്തുള്ള എംഎല്‍എയും പ്രമുഖ നേതാവുമാണ് തമിഴ്നാട്ടില്‍ അധികം വൈകാതെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടത്.

മേട്ടൂര്‍ എംഎഎല്‍എ എസ് സെമ്മലൈയാണ് തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച പ്രസ്താവന നടത്തിയത്. ഇപ്പോള്‍ ശശികല പക്ഷത്തുള്ള എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തേക്കു വരാന്‍ തയ്യാറെടുക്കുകയാണെന്ന് സെമ്മലൈ പറഞ്ഞു.

ശശികല പക്ഷമായ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മന്ത്രിസഭയിലുള്ള ചില മന്ത്രിമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് വരുമെന്ന് മേട്ടൂര്‍ എംഎല്‍എ വെളിപ്പെടുത്തി. മന്ത്രിമാര്‍ മാത്രമല്ല ചുരുങ്ങിയത് 35 എംഎല്‍എമാരെങ്കിലും ശശികല പക്ഷം വിടാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും എംഎല്‍എമാരും പല പ്രമുഖ മന്ത്രിമാരും കൂടുമാറുന്നതോടെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെ വീഴുമെന്ന് സെമ്മലൈ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സര്‍ക്കാരിന് പൊതുജന പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വിശ്വാസവോട്ടെടുപ്പില്‍ പനീര്‍ശെല്‍വം പക്ഷത്തെ പളനിസ്വാമി ഗ്രൂപ്പ് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ആറു എംഎല്‍എമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്കു മാറിയാല്‍ തമിഴ്നാട്ടില്‍ വീണ്ടും വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടിവരും. അങ്ങനെയാണെങ്കില്‍ പളനിസ്വാമി മന്ത്രിസഭയ്ക്ക് ഭരണം നിലനിര്‍ത്തുക അസാധ്യമാവും.

അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ച് കാര്യമായ പുരോഗതി ഇതുവരെയുണ്ടായിട്ടില്ല. തങ്ങളുടെ ഡിമാന്റ് അംഗീകരിക്കണമെന്ന് പളനിസ്വാമി വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു തയ്യാറല്ലെന്നു പനീര്‍ശെല്‍വം വിഭാഗം വ്യക്തമാക്കിയതോടൊണ് ലയനം അനിശ്ചിതത്വത്തിലായത്.

അണ്ണാ ഡിഎംകെയുടെ ലയനത്തെക്കുറിച്ചും ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ചും അണികളുടെ അഭിപ്രായം തേടി പനീര്‍ശെല്‍വം ഇപ്പോള്‍ സംസ്ഥാനത്തു പര്യടനം നടത്തുകയാണ്. പര്യടനത്തിനു ശേഷമായിരിക്കും ലയനം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പനീര്‍ശെല്‍വം തീരുമാനമെടുക്കുക.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications