കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് മന്ത്രിസഭ ഉടന്‍ വീഴും!! മന്ത്രിമാര്‍ ഒപിഎസ് ക്യാംപിലേക്ക്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മേട്ടൂര്‍ എംഎല്‍എയാണ് വെളിപ്പെടുത്തല്‍ നടത്തിയത്

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കവെ മന്ത്രിസഭ തന്നെ വീഴാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തല്‍. അണ്ണാ ഡിഎംകെയിലെ ഒ പനീര്‍ശെല്‍വം പക്ഷത്തുള്ള എംഎല്‍എയും പ്രമുഖ നേതാവുമാണ് തമിഴ്‌നാട്ടില്‍ അധികം വൈകാതെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടത്.

എംഎല്‍എ പറയുന്നത്

മേട്ടൂര്‍ എംഎഎല്‍എ എസ് സെമ്മലൈയാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച പ്രസ്താവന നടത്തിയത്. ഇപ്പോള്‍ ശശികല പക്ഷത്തുള്ള എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തേക്കു വരാന്‍ തയ്യാറെടുക്കുകയാണെന്ന് സെമ്മലൈ പറഞ്ഞു.

മന്ത്രിമാരുമുണ്ട്

ശശികല പക്ഷമായ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മന്ത്രിസഭയിലുള്ള ചില മന്ത്രിമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് വരുമെന്ന് മേട്ടൂര്‍ എംഎല്‍എ വെളിപ്പെടുത്തി. മന്ത്രിമാര്‍ മാത്രമല്ല ചുരുങ്ങിയത് 35 എംഎല്‍എമാരെങ്കിലും ശശികല പക്ഷം വിടാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ വീഴും

ഇത്രയും എംഎല്‍എമാരും പല പ്രമുഖ മന്ത്രിമാരും കൂടുമാറുന്നതോടെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ താഴെ വീഴുമെന്ന് സെമ്മലൈ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സര്‍ക്കാരിന് പൊതുജന പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസവോട്ട്

കഴിഞ്ഞ വിശ്വാസവോട്ടെടുപ്പില്‍ പനീര്‍ശെല്‍വം പക്ഷത്തെ പളനിസ്വാമി ഗ്രൂപ്പ് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ആറു എംഎല്‍എമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്കു മാറിയാല്‍ തമിഴ്‌നാട്ടില്‍ വീണ്ടും വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടിവരും. അങ്ങനെയാണെങ്കില്‍ പളനിസ്വാമി മന്ത്രിസഭയ്ക്ക് ഭരണം നിലനിര്‍ത്തുക അസാധ്യമാവും.

ലയനം നീളുന്നു

അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ച് കാര്യമായ പുരോഗതി ഇതുവരെയുണ്ടായിട്ടില്ല. തങ്ങളുടെ ഡിമാന്റ് അംഗീകരിക്കണമെന്ന് പളനിസ്വാമി വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു തയ്യാറല്ലെന്നു പനീര്‍ശെല്‍വം വിഭാഗം വ്യക്തമാക്കിയതോടൊണ് ലയനം അനിശ്ചിതത്വത്തിലായത്.

പര്യടനം നടത്തുന്നു

അണ്ണാ ഡിഎംകെയുടെ ലയനത്തെക്കുറിച്ചും ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ചും അണികളുടെ അഭിപ്രായം തേടി പനീര്‍ശെല്‍വം ഇപ്പോള്‍ സംസ്ഥാനത്തു പര്യടനം നടത്തുകയാണ്. പര്യടനത്തിനു ശേഷമായിരിക്കും ലയനം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പനീര്‍ശെല്‍വം തീരുമാനമെടുക്കുക.

English summary
Mettur MLA and O Panneerselvam camp leader S Semmalai said nearly 35 MLAs from the rival group were ready to support OPS and they included some ministers too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X