Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുകാരനെ കൊന്ന ടെക്കി പിടിയില്‍

Crime
ബാംഗ്ലൂര്‍: കൂട്ടുകാരനെ കൊന്ന ടെക്കി പിടിയില്‍. മന്ദാര ലിംഗം (26) എന്ന ഐടി കണ്‍സള്‍ട്ടന്റായ യുവാവാണ് സുഹൃത്തായ രാജ (26) നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. കൊലപാതകം നടന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്. രാജയും ടെക്കിയാണ്. മന്ദാര ലിംഗം ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ കുറച്ച് മാസം മുന്‍പ് ഇവര്‍ തമ്മില്‍ പിരിഞ്ഞു. രാജയാണ് കാമുകിയെ തന്നില്‍ നിന്ന് അകറ്റിയതെന്ന് ആരോപിച്ചാണ് മന്ദാര ലിംഗം കൊലപാതകം നടത്തിയത്.

മന്ദാര ലിഗംവും രാജയും കൊളെജ് മുതല്‍ തന്നെ ഒരുമിച്ച് പഠിച്ചവരായിരുന്നു. കുണ്ഡല്‍ ഹള്ളിയില്‍ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായും ഇവര്‍ ഒരുമിച്ചായിരുന്നു താമസം. ചെന്നൈ സ്വദേശികളായ ഇവര്‍ ക്യാപ്‌ജെമിനി ഇന്ത്യ എന്ന കമ്പനിയിലാണ് ജോലിചെയ്തിരുന്നത്.

കുണ്ഡലഹള്ളിയില്‍ പേയിംഗ് ഗസ്റ്റായി താമിച്ച വീട്ടിലാണ് മെയ് 28 ന് രാജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജയുടെ മരണത്തെത്തുടര്‍ന്ന് മന്ദാര ലിംഗം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ജോലിയ്ക്ക് പോയ ശേഷമാണ് റൂമില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രാജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഹൃദയസ്തംഭനം മൂലം മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ രാജയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റതിനെത്തുടര്‍ന്നാണ് മരണം എന്ന് കണ്ടെത്തി. ഒക്ടോബര്‍ എട്ടിനാണ് മഹാദേവപുരം പൊലീസിന് റിപ്പോര്‍ട്ട് കിട്ടുന്നത്.

പൊലീസിന് ആദ്യം മുതല്‍ സംശയം മന്ദാര ലിംഗത്തെതന്നെയായിരുന്നു. മരിയ്ക്കുന്നതി്‌ന് മുന്‍പ് രാജയെ ആവസാനമായി കണ്ട വ്യക്തി മന്ദാര ലിംഗം ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ദാര ലിംഗത്തെ അറസ്റ്റ് ചെയ്തത്. മന്ദാര ലിംഗം തന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുമായി പ്രണയ്തിലായിരുന്നു. എന്നാല്‍ മന്ദാര ലിംഗത്തിന് മറ്റ് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടെന്ന് രാജ, മന്ദാര ലിംഗത്തിന്റെ കാമുകിയോട് കള്ളം പറഞ്ഞുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+