കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? ടിഡിപിക്ക് ആന്ധ്രയില്‍ കനത്ത തിരിച്ചടി!!

  • By
Google Oneindia Malayalam News

ഹൈദരാബാദ്: സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് പ്രതിപക്ഷ പാര്‍ട്ടിയായ ടിഡിപി കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ നാല് രാജ്യസഭ എംപിമാര്‍ രാജിവെച്ച് ബിജെപിയിലേക്ക് പോയിരുന്നു. ഇപ്പോള്‍ അഞ്ച് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണ്ട ശ്രീനിവാസ റാവുവിന്‍റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കാറാന്‍ ഇരിക്കുന്നതെന്നാണ് വിവരം.

amitandra

<strong>അമേഠിക്ക് സ്മൃതി ഇറാനിയുടെ വമ്പന്‍ സര്‍പ്രൈസ്!! രാഹുല്‍ ഒരിക്കല്‍ പോലും ചെയ്യാത്തത്</strong>അമേഠിക്ക് സ്മൃതി ഇറാനിയുടെ വമ്പന്‍ സര്‍പ്രൈസ്!! രാഹുല്‍ ഒരിക്കല്‍ പോലും ചെയ്യാത്തത്

ശ്രീലങ്കയിലെ കൊളമ്പിയയില്‍ ആണ് ഇപ്പോള്‍ ശ്രീനിവാസ റാവു ഉള്ളത്. അദ്ദേഹം ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട രാജ്യസഭ എംപി വൈഎസ് ചൗധരിക്കൊപ്പം നേരത്തേ തന്നെ ബിജെപി വിടാന്‍ റാവു പദ്ധതിയിട്ടിരുന്നു. റാവുവിനൊപ്പം മറ്റ് എംഎല്‍എമാരായ വാസുപള്ളി ഗണേഷ് കുമാര്‍, അണ്ണാംഗി സത്യ പ്രസാദ്, ഡോള ബാല വീരാഞ്ജനേയ സ്വാമി, വല്ലഭനേനി വാംസി മോഹന്‍ എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

<strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര</strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര

ഇവരെ കൂടാതെ കൂടുതല്‍ എംഎല്‍എമാരെ കൂടി മറുകണ്ടം ചാടിക്കാനുള്ള നീക്കത്തിലാണ് ശ്രീനിവാസ റാവു എന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ നീക്കം ഫലിച്ചാല്‍ ടിഡിപിക്ക് പ്രതിപക്ഷ പദവി നഷ്ടമാകും.ഗണ്ട ശ്രീനിവാസ റാവുവും എംഎല്‍എമാരും ബിജെപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആന്ധ്രയില്‍ വലിയ നീക്കങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

75 അംഗ ആന്ധ്ര നിയമസഭയില്‍ 18 അംഗങ്ങള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷത്ത് ഇരിക്കാനുള്ള യോഗ്യത. ടിഡിപിക്ക് നിലവില്‍ 23 എംഎല്‍എമാരാണ് സഭയില്‍ ഉള്ളത്. ഇതില്‍ ആറ് എംഎല്‍എമാര്‍ ടിഡിപിയില്‍ നിന്ന് രാജിവെച്ചാല്‍ പാര്‍ട്ടിക്ക് പ്രതിപക്ഷ പദവി നഷ്ടമാകും. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാനോ പ്രത്യേക ഗ്രൂപ്പായി നിലനിര്‍ത്തണമെന്നോ സ്പീക്കറോട് ആവശ്യപ്പെട്ടാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷ നേടുകയും ചെയ്യാം. ഈ സാധ്യതയാണ് റാവുവിന്‍റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ തേടുന്നത്.

<strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!</strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!

English summary
5 More TDP MLA's May switch over to BJP, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X