Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 5 ഭീകരരെ ഇന്ത്യന്‍ സൈന്യം കൊന്നു

ശ്രീനഗര്‍: കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു . ബന്ദിപ്പുര ജില്ലയിലെ ഗുരേസ് സെക്ടറില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച് ഭീകരരെയാണ് സൈന്യം വധിച്ചത് . കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു .

നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത് . താഴ് വരയിലൂടെ നുഴഞ്ഞ് കയറുകയായിരുന്നു ഭീകരര്‍. സൈന്യത്തിന്റെ ആക്രമണത്തില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു . ഇവരുടെ പക്കല്‍ നിന്ന് ഗ്രനേഡ് ലോഞ്ചറുകള്‍, എകെ 47 തോക്കുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട് .

Jammu Kashmir

നിയന്ത്രണ രേഖയില്‍ സൈന്യത്തിനെ ആക്രമിയ്ക്കാന്‍ ലക്ഷ്യമിട്ടെത്തിയവരാണ് ഭീകര്‍ എന്നാണ് സൂചന. നിയന്ത്രണ രേഖയില്‍ യാതൊരു പ്രകോപനവും ഇല്ലാതെ പാക് സൈന്യം കഴിഞ്ഞ ദിവസവും വെടിയുതിര്‍ത്തു . ഒരു ഇന്ത്യന്‍ സൈനികന് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. അതേ സമയം തന്നെ വെള്ളിയാഴ്ച പുലര്‍ച്ചെ പാകിസ്താന്റെ വ്യോമസേന താവളത്തിന് നേരെ ഭീകരാക്രമണം ഉണ്ടായി. പെഷവാറിലെ വ്യോമസേന താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+