കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസി പ്രവർത്തന രഹിതമായി; ഫാൻ വേണമെന്ന ആവശ്യവും അധികൃതർ നിഷേധിച്ചു, ജീവൻ പോയത് 5 രോഗികളുടെ!

  • By Desk
Google Oneindia Malayalam News

കാൺപൂർ: ആശുപത്രിയിലെ എയക്‌ കണ്ടീഷൻ പ്രവർത്തന രഹിതമായതിനെ തുടർന്ന് അഞ്ച് രോഗികൾ മരിച്ചു. ഇന്ദ്രപാല്‍ (75), ജയപ്രസാദ് (75), റസൂല്‍ ബക്ഷ് (55), മുറാറി (56) എന്നിവരാണ് മരിച്ചത്. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്. നാലുപേര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

അത്യാഹിത വിഭാഗത്തിലെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നത് വരെ അടിയന്തരമായി രണ്ട് എസികള്‍ സ്ഥാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് സുരേന്ദ്ര സിങ് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

അധികൃതരുടെ ഭാഗത്ത് വീഴ്ച

അധികൃതരുടെ ഭാഗത്ത് വീഴ്ച

അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം എസി പ്രവർത്തിചിചിരുന്നില്ല. ഇക്കാര്യം ആശുപത്രി അധികൃതരെ രോഗികളുടെ കൂടെ ഉള്ളവർ അറിയിച്ചിരുന്നു. ഒരു ഫാൻ എങ്കിലും എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജീവനക്കാർ ഇതിന് തയ്യാറായില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെയെല്ലാം സംഭവം നടന്നതിന് ശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.

കുട്ടികൾ മരിച്ച സംഭവം

കുട്ടികൾ മരിച്ച സംഭവം


ഉത്തർപ്രദേശിലെ ഒരു ആശുപത്രിയിൽ ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് കുട്ടികൾ മരിച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികളാണ് മരിച്ചത്. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം മുടങ്ങിയതോടെയാണ് ദാരുണസംഭവം. മസ്തിഷ്കവീക്കം ബാധിച്ചവരുള്‍പ്പെടെ 20 കുട്ടികള്‍ കഴിഞ്ഞ വർഷം ആഗസ്ത് 16ന് വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ 10 കുട്ടികൾ കൂടി മരിക്കുകയായിരുന്നു.

66 ലക്ഷം കുടിശ്ശിക

66 ലക്ഷം കുടിശ്ശിക

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലാണ് ദുരന്തം. രണ്ടുദിവസംമുമ്പ് ആദിത്യനാഥ് നേരിട്ടെത്തി ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപകടം ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഓക്സിജന്‍ വിതരണംചെയ്യുന്ന കമ്പനിക്ക് 66 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടായിരുന്നു. ഈ തുക അടയ്ക്കണമെന്നറിയിച്ച് നിരവധി തവണ കമ്പനി ആശുപത്രി അധികൃതര്‍ക്ക് കത്തയച്ചിരുന്നു. പണം കിട്ടാതായതോടെ ഓക്സിജന്‍ വിതരണം മുടങ്ങി. ഓക്സിജന്‍ ശേഖരത്തിന്റെ അളവില്‍ കുറവുണ്ടെന്ന് ആശുപത്രി ടെക്നീഷ്യനും അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ തുക അധികൃതര്‍ നല്‍കാതിരുന്നതോടെ കമ്പനി ഓക്സിജൻ നൽകുന്നത് അവസാനിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടികൾ മരിച്ചത്.

അധികൃതരുടെ അനാസ്ഥ

അധികൃതരുടെ അനാസ്ഥ

ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചതോടെ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയ്ക്കെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഓക്‌സിജന്റെ അളവില്‍ കുറവ് വന്നുകൊണ്ടിരിക്കുന്ന കാര്യം ആശുപത്രയിലെ സാങ്കേതിക വിഭാഗം നേരത്തെതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് ഗൗരവത്തിലെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഇതേ സ്ഥിതി തന്നെയാണ് ഇപ്പോഴും സംഭവിച്ചത്. അധികൃതരുടെ അനാസ്ഥയാണ് അഞ്ച് രോഗികൾ മരിക്കാൻ ഇടയായതെന്നാണ് ആരോപണം.

English summary
The breakdown of an air-conditioning system at Kanpur’s Hallet Hospital has allegedly led to the death of five patients admitted in the Intensive Care Unit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X