പോലീസ് സ്റ്റേഷനില്‍ ക്രിമിനലിന്റെ പിറന്നാള്‍ ആഘോഷം: അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്ഷന്!!
മുംബൈ: പോലീസ് സ്റ്റേഷനില്‍ വെച്ച് പിറന്നാള്‍ ആഘോഷിച്ച സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ക്കൊപ്പം സ്റ്റേഷനില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച സംഭവത്തിലാണ് നടപടി. പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടി. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയായ അയാന് ഖാന്റെ പിറന്നാളാണ് ബന്ദുപ്പ് പോലീസ് സ്റ്റേഷനില്‍ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത്. മുറിച്ച കേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ കഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെയാണ് സബ് ഇന്‍സ്പെക്ടര്‍മാരായ പങ്കജ് ഷെവാലെ, സച്ചിന് കോകറെ, ഹെഡ് കോണ്‍സ്റ്റബിള്‍ സുഭാഷ് ഗോസാല്‍ക്കര്‍, കോണ്‍സ്റ്റബിള്‍മാരായ അനില്‍ ഗെയ്ക്ക് വാദ്, മാരുതി ജുമാദെ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.

സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ഔദ്യോഗിക കാര്യങ്ങളില്‍ വേണ്ടത്ര നിയന്ത്രണമോ മേല്‍നോട്ടമോ ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചനകള്‍. തട്ടിക്കൊണ്ടു പോയ കേസിലും ആക്രമണ കേസിലും പ്രതിയായ ഖാനെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയിട്ടുള്ളത്. ഇതോടെയാണ് ഇയാളെ കോടതി വിട്ടയച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications