നോട്ട് നിരോധന വാർഷികത്തിൽ പ്രിയങ്ക ഗാന്ധിയുടെ ആ 5 ചോദ്യങ്ങൾ ഇതാണ്
നോട്ട് നിരോധന വാർഷികത്തിൽ പ്രിയങ്ക ഗാന്ധിയുടെ ആ 5 ചോദ്യങ്ങൾ ഇതാണ്
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്റെ അഞ്ചാം വാർഷിക ദിനത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉത്തരം മുട്ടിക്കുന്ന 5 ചോദ്യങ്ങൾ. നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചാണ് പ്രിയങ്ക രംഗത്തെത്തിയത്. രാജ്യത്ത് ഏർപ്പെടുത്തിയ നോട്ട് നിരോദനത്തെ "ദുരന്തം" എന്ന് പ്രിയങ്ക വിശേഷിപ്പിച്ചു. ഈ നോട്ട് നിരോധന നടപടി വിജയിച്ചോ എന്നും എന്തുകൊണ്ട് അഴിമതി അവസാനിപ്പിച്ചില്ലെന്നും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചെത്തിയില്ല എന്നും പ്രിയങ്ക ചോദിച്ചു.2016 നവംബർ 8 നാണ് രാജ്യത്ത് നോട്ട് നിരോധനം കൊണ്ടു വന്നത്. അതേ ദിവസം അർദ്ധരാത്രി മുതൽ ഉയർന്ന മൂല്യമുള്ള 500, 1000 രൂപയുടെ എല്ലാ കറൻസി നോട്ടുകളും നിരോധിച്ച് കൊണ്ടുളള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം ദേശീയ ടെലിവിഷനിൽ പ്രഖ്യാപിച്ചു.

2016 നവംബർ 8 നാണ് രാജ്യത്ത് നോട്ട് നിരോധനം കൊണ്ടു വന്നത്. അതേ ദിവസം അർദ്ധരാത്രി മുതൽ ഉയർന്ന മൂല്യമുള്ള 500, 1000 രൂപയുടെ എല്ലാ കറൻസി നോട്ടുകളും നിരോധിച്ച് കൊണ്ടുളള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം ദേശീയ ടെലിവിഷനിൽ പ്രഖ്യാപിച്ചു.

'ഡീമോണിറ്റൈസേഷൻ ഡിസാസ്റ്റർ' എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഹിന്ദിയിലാണ് നോട്ട് അസാധുവാക്കലിനെ കുറിച്ച് പ്രിയങ്ക എഴുതിയത്. നോട്ട് അസാധുവാക്കൽ ജനങ്ങളുടെ താൽപ്പര്യത്തിനല്ലെന്നും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും കോൺഗ്രസ് നേരത്തെ ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ, മോദി സർക്കാർ ഈ ആരോപണത്തെ തള്ളിക്കളയുകയായിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വര്‍ഷം തികയുന്ന സാഹചര്യത്തിൽ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കേന്ദ്ര സർക്കാാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 2016 നവംബര്‍ എട്ടാം തീയതിയിലെ നരേന്ദ്ര മോദി സര്‍ക്കാരിന്രെ നോട്ട് നിരോധനം യാതൊരു മുന്നറിയിപ്പുമില്ലാതെ നടന്നെന്നും അന്നത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് ആർക്കും ഉപകാരമില്ലാത്ത തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന പോലെ കറന്‍സി മുക്ത ഭാരതതവും നരേന്ദ്രമോദി രാജ്യത്തിന് സമ്മാനിച്ച ഇരുണ്ട ഏടായിരുന്നു 2016 നവംബര്‍ എട്ടും എട്ടാം തീയതി നടന്ന എട്ടുമണി പ്രസംഗവുമെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് മുന്നൊരുക്കവും ദീര്‍ഘവീക്ഷണവുമില്ലാത്ത കൊള്ള നടത്തിയതിന്റെ പേരിലാവും ചരിത്രം നരേന്ദ്ര മോദിയെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

കറൻസി ഉപയോഗം കുറച്ചുകൊണ്ട് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറുകയെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നത്. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാജ്യത്ത് നോട്ടു നിരോധനം നടപ്പിലാക്കിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അസാധുവാക്കിയത്. പകരമായി പുതിയ അഞ്ഞൂറിൻ്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ പ്രധാനമന്ത്രി പുറത്തിറക്കുകയും ചെയ്തു.
Recommended Video

എന്നാൽ, അഞ്ച് വർഷം കഴിയുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48 % വർധനയുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications