വ്യോമസേനയ്ക്ക് ഇനി ഇരട്ടി കരുത്ത്..! 5 റാഫേല്‍ ഇന്ന് പറന്നിറങ്ങും, അംബാലയില്‍ സുരക്ഷ ശക്തമാക്കി
അംബാല: 7000 കിലോമീറ്ററോളം പറന്ന് ഇന്ത്യയുടെ ആദ്യത്തെ അഞ്ച് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്യും. ഫ്രാന്‍സില്‍ നിന്നും തിങ്കളാഴ്ച പുറപ്പെട്ട വിമാനങ്ങള്‍ അബുദാബിയിലെ അല്‍ ദഫ്റ എയര്‍ ബേസില്‍ എത്തിയിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ വിമാനങ്ങള്‍ പുറപ്പെട്ടത്. വൈകീട്ടോടെ അബുദാബിയില്‍ എത്തി. ഇവിടെ വരെ ഫ്രഞ്ച് വ്യോമസേന ടാങ്കര്‍ റാഫേലുകള്‍ക്കൊപ്പം പറന്നിരുന്നു.

അബുദാബി എയര്‍ബേസില്‍ നിന്നും പുറപ്പെടുന്ന വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമസേന ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ വിമാനങ്ങള്‍ സ്വീകരിക്കും. യുദ്ധ വിമാനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ അംബാല എയര്‍ബേസിന് സമീപം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മേഖലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ദുല്‍ക്കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ജോര എന്നീ മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫി ആളുകള്‍ കൂട്ടം കൂടുന്നത് എന്നിവ നിരോധിച്ചതായാണ് വിവരം.
Recommended Video
അംബാലയിലെ 17ാം സ്ക്വാഡ്രണിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കീരത് സംിഗിന്റെ നേതൃത്വത്തിലുള്ള ഏഴ് പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്. കോട്ടയം സ്വദേശി വിംഗ് കമാന്‍ഡര്‍ വിവേക് വിക്രമും സംഘത്തിലുണ്ട്. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും.
2016 ലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച് 36 ഇരട്ട എഞ്ചിന് യുദ്ധ വിമനാങ്ങളാണ് ഇന്ത്യയിലെത്തുക. 59,000 കോടിയുടേതാണ് കരാര്‍. ഇതില്‍ 10 റാഫേല്‍ വിമാനങ്ങള്‍ ഇതിനോടകം ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ 5 എണ്ണം ഇപ്പോഴും ഫ്രാന്‍സില്‍ പരിശീലനത്തിലാണ്. 2021 ഓടെയാണ് മുഴുവന്‍ റാഫേല്‍ വിമാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുക.
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications