കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനയ്ക്ക് ഇനി ഇരട്ടി കരുത്ത്..! 5 റാഫേല്‍ ഇന്ന് പറന്നിറങ്ങും, അംബാലയില്‍ സുരക്ഷ ശക്തമാക്കി

Google Oneindia Malayalam News

അംബാല: 7000 കിലോമീറ്ററോളം പറന്ന് ഇന്ത്യയുടെ ആദ്യത്തെ അഞ്ച് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഹരിയാനയിലെ അംബാലയില്‍ ലാന്‍ഡ് ചെയ്യും. ഫ്രാന്‍സില്‍ നിന്നും തിങ്കളാഴ്ച പുറപ്പെട്ട വിമാനങ്ങള്‍ അബുദാബിയിലെ അല്‍ ദഫ്‌റ എയര്‍ ബേസില്‍ എത്തിയിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ വിമാനങ്ങള്‍ പുറപ്പെട്ടത്. വൈകീട്ടോടെ അബുദാബിയില്‍ എത്തി. ഇവിടെ വരെ ഫ്രഞ്ച് വ്യോമസേന ടാങ്കര്‍ റാഫേലുകള്‍ക്കൊപ്പം പറന്നിരുന്നു.

 കൊവിഡിനെതിരെ പൊരുതാൻ ഇന്ത്യയ്ക്ക് സഹായങ്ങളുമായി ഫ്രാൻസ്; വെന്റിലേറ്ററും ടെസ്റ്റ് കിറ്റുകളും അയച്ചു കൊവിഡിനെതിരെ പൊരുതാൻ ഇന്ത്യയ്ക്ക് സഹായങ്ങളുമായി ഫ്രാൻസ്; വെന്റിലേറ്ററും ടെസ്റ്റ് കിറ്റുകളും അയച്ചു

rafale

Recommended Video

cmsvideo
India's Rafale jet reached in uae air base | Oneindia Malayalam

അബുദാബി എയര്‍ബേസില്‍ നിന്നും പുറപ്പെടുന്ന വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമസേന ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ വിമാനങ്ങള്‍ സ്വീകരിക്കും. യുദ്ധ വിമാനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ അംബാല എയര്‍ബേസിന് സമീപം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മേഖലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ദുല്‍ക്കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ജോര എന്നീ മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫി ആളുകള്‍ കൂട്ടം കൂടുന്നത് എന്നിവ നിരോധിച്ചതായാണ് വിവരം.

അംബാലയിലെ 17ാം സ്‌ക്വാഡ്രണിന്റെ കമാന്ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കീരത് സംിഗിന്റെ നേതൃത്വത്തിലുള്ള ഏഴ് പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്. കോട്ടയം സ്വദേശി വിംഗ് കമാന്‍ഡര്‍ വിവേക് വിക്രമും സംഘത്തിലുണ്ട്. ഓഗസ്റ്റ് 20 ഓടെ വിമാനങ്ങള്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും.

2016 ലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച് 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമനാങ്ങളാണ് ഇന്ത്യയിലെത്തുക. 59,000 കോടിയുടേതാണ് കരാര്‍. ഇതില്‍ 10 റാഫേല്‍ വിമാനങ്ങള്‍ ഇതിനോടകം ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ 5 എണ്ണം ഇപ്പോഴും ഫ്രാന്‍സില്‍ പരിശീലനത്തിലാണ്. 2021 ഓടെയാണ് മുഴുവന്‍ റാഫേല്‍ വിമാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുക.

റാഫേല്‍ വിമാനങ്ങള്‍ നിര്‍ത്തിയ അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകളെന്ന് റിപ്പോര്‍ട്ട്റാഫേല്‍ വിമാനങ്ങള്‍ നിര്‍ത്തിയ അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകളെന്ന് റിപ്പോര്‍ട്ട്

 30,000 അടി ഉയരത്തില്‍ 'റീ ഫ്യുവലിംഗ്' നടത്തുന്ന റഫേല്‍ വിമാനങ്ങള്‍, ചിത്രങ്ങൾ പുറത്ത് 30,000 അടി ഉയരത്തില്‍ 'റീ ഫ്യുവലിംഗ്' നടത്തുന്ന റഫേല്‍ വിമാനങ്ങള്‍, ചിത്രങ്ങൾ പുറത്ത്

 ഗുണ്ടാത്തലവനിൽ നിന്ന് പരസ്യ ഭീഷണി: മുഖ്യമന്ത്രിയെ കണ്ട് ബിജെപി എംഎൽഎ,യോഗിയെ വലിച്ചുകീറി പ്രതിപക്ഷം ഗുണ്ടാത്തലവനിൽ നിന്ന് പരസ്യ ഭീഷണി: മുഖ്യമന്ത്രിയെ കണ്ട് ബിജെപി എംഎൽഎ,യോഗിയെ വലിച്ചുകീറി പ്രതിപക്ഷം

English summary
5 Rafale jets departing from France arrive in India today, security tightened in Ambala airbase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X