Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി ഇരട്ടകരുത്ത്; 5 റാഫേൽ യുദ്ധ വിമാനങ്ങൾ സേനയ്ക്ക് സ്വന്തം

ദില്ലി; കാത്തിരിപ്പിനൊടുവിൽ റാഫേൽ യുദ്ധ വിമനാങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. അമ്പാലയിലെ വ്യോമസേനാ താവളത്തിൽ നടന്ന ഔദ്യോഗിക ചടങ്ങോടെയാണ് വിമാനങ്ങൾ സ്ക്വാഡ്രൺ 17 -ഗോൾഡൻ ആരോസിന്റെ ഭാഗമായിരിക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി സർവ്വമത പ്രാർത്ഥന നടന്നു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി ചടങ്ങിൽ മുഖ്യാതിത്ഥിയായി.

റാഫേൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, സാരംഗ് എയറോബാറ്റിക് ടീം നടത്തുന്ന പ്രകടനം പരമ്പരാഗതമായ‌ ജല പീരങ്കി അഭിവാദ്യം എന്നിവയും ചടങ്ങിൽ നടന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സേനാ മേധാവി, ജനറൽ ബിപിൻ റാവത്ത്, ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ആർകെ‌ എസ് ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ ജി സതീഷ് റെഡ്ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

xehhybwivkaacfe-

ചടങ്ങിന് മുൻപ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലിയും മന്ത്രി രാജ്നാഥ് സിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിച്ച ആദ്യ ബാച്ച് അഞ്ച് റാഫേൽ വിമാനങ്ങൾ 2020 ജൂലൈ 27 നാണ് ഫ്രാൻസിൽ നിന്ന് അമ്പാലയിലെ വ്യോമസേനാ താവളത്തിൽ എത്തിയത്.വിമാനങ്ങൾക്കായി 60,000 കോടിയുടെ കരാറാണ് ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ടത്.

Recommended Video

cmsvideo
    Bird menace due to garbage dump danger to Rafale in Ambala,| Oneindia Malayalam

    രണ്ടാമത്തെ ബാച്ച് വിമാനങ്ങൾ നവംബറോടെ ഇന്ത്യയിൽ എത്തും.24500 കിലോ ഗ്രാം ഭാരം വരെ വഹിക്കാന്‍ റാഫേലിന് സാധിക്കും.ഭാരം 10 ടണ്ണാണ്. മണിക്കൂറില്‍ പരമാവധി 1380 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കുന്ന വിമാനത്തിന് രണ്ട് എഞ്ചിനുകളാണ് ഉള്ളത്.2021 അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.
    ഇതിന് മുമ്പ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യ അവസാനമായി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കിയത്. റഷ്യയില്‍ നിന്നും വാങ്ങിയ സുഖോയ് വിമാനങ്ങളായിരുന്നു അത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+