കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ട‌ത് എന്തുകൊണ്ട്? കേന്ദ്രത്തിന്റെ അവഗണന തിരിച്ചടിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് തെലുങ്കുദേശം പാര്‍ട്ടി പുറത്തുപോയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടാക്കിയിട്ടുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും സാമ്പത്തിക സഹായവും നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നത്.

തെലുങ്കുദേശം പാര്‍ട്ടിയ്ക്കെതിരെ പ്രകോപനമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന ആരോപണമാണ് ചന്ദ്രബാബു നായിഡു മോദിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഉന്നയിച്ച ആരോപണം. ജനസേനാ തലവന്‍ പവന്‍ കല്യാണ്‍ നായിഡുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം പുറത്തുവരുന്നത്. മോദിയും കേന്ദ്രസര്‍ക്കാരുമാണ് പവന്‍ കല്യാണിന്റെ പ്രസ്താവനകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നിലെന്നാണ് നായിഡു ചൂണ്ടിക്കാണിക്കുന്നത്.

 പരിഗണനയില്ലെന്ന്

പരിഗണനയില്ലെന്ന്

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ധാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ചന്ദ്രബാബു നേതൃത്വം നല്‍കുന്ന തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവരുന്നത്. 2014ല്‍ തെലങ്കാന രൂപീകരണത്തിന് പിന്നാലെയാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ധാനം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് കേന്ദ്രഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാമെന്ന് കേന്ദ്രം വാഗ്ധാനം നല്‍കുന്നത്. പുതിയ തലസ്ഥാനം കെട്ടിപ്പടുക്കാന്‍ ആന്ധ്രപ്രദേശിനെ സഹായിക്കാനുള്ള നീക്കമായിരുന്നു കേന്ദ്രം നടത്തിയിരുന്നത്. എന്നാല്‍ വാക്ക് പാലിക്കപ്പെട്ടില്ല. ഇതാണ് മോദി സര്‍ക്കാരിനെതിരെ തിരിയാന്‍ ടിഡിപിയെ പ്രേരിപ്പിച്ച ഘടകം.

 ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കും!!

ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കും!!

ആന്ധ്ര ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി രാജ്യത്തിന്റെ പ്രതിരോധ ബജറ്റില്‍ നിന്നാണ് പണം ആവശ്യപ്പെട്ടിട്ടുള്ളതെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലിയാണ് ചന്ദ്രബാബു നായിഡുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഞങ്ങള്‍ മുഴുവന്‍ പണവും ആവശ്യപ്പെട്ടത് പോലെയാണ് ജെയ്റ്റ്ലി സംസാരിക്കുന്നതെന്നും നായിഡു ആരോപിക്കുന്നു. ‍ഞങ്ങള്‍ അപമാനിക്കപ്പെട്ടുവെന്നും നായിഡു ചൂണ്ടിക്കാണിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദം



നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തെലുങ്കുദേശം പാര്‍ട്ടിയ്ക്ക് കടുത്ത സമ്മര്‍ദ്ദമാണ് ആന്ധ്രപ്രദേശിലുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ലഭ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ ഓരോ രാഷ്ട്രീയ നീക്കങ്ങളും ടിഡിപിയ്ക്ക് മുകളിലുള്ള സമ്മര്‍ദ്ധം വര്‍ധിപ്പിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളായ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് നായിഡുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്. എന്‍ഡിഎ സഖ്യത്തിലെ അംഗമായിരുന്നിട്ടും സംസ്ഥാനത്തിന് പ്രത്യേക പദവി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുന്നു.

പവന്‍ കല്യാണിന്റെ നീക്കം ചൊടിപ്പിച്ചു!

പവന്‍ കല്യാണിന്റെ നീക്കം ചൊടിപ്പിച്ചു!



കേന്ദ്രസര്‍ക്കാരില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ ജനസേന പാര്‍ട്ടി തലവന്‍ പവന്‍ കല്യാണ്‍ ടിഡിപിയെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. വൈഎസ്ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയേയും ചന്ദ്രബാബു നായിഡുവിനെയും പോലെ താന്‍ കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വച്ച് ഒരു പൊതുപരിപാടിയ്ക്കിടെയാണ് നായിഡുവിനും മകനുമെതിരെ പവന്‍ കല്യാണ്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇരുവരും അഴിമതി നടത്തിയെന്നാണ് നടന്‍ കൂടിയായ പവന്‍ കല്യാണ്‍ ആരോപിക്കുന്നത്. ടിഡിപിയും എന്‍ഡിഎ സഖ്യവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു വരുന്നുണ്ടെന്നും പവന്‍ കല്യാണ്‍ ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക സഹായവും വാഗ്ധാനം മാത്രം!

സാമ്പത്തിക സഹായവും വാഗ്ധാനം മാത്രം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും മലയോര മേഖകകളും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് രാജ്യത്ത് പ്രത്യേക പദവി നല്‍കുന്നത്. എന്നാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്ന് നായി‍ഡു സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേക പദവിയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിനും ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ല. അമരാവതിയെ തലസ്ഥാനമാക്കി വികസിപ്പിച്ചെടുക്കുന്നതിനുള്ള സാമ്പത്തിക സഹായവും കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഫണ്ടുകളും ലഭ്യമാക്കുമെന്നും കേന്ദ്രം ആന്ധ്രപ്രദേശിന് ഉറപ്പുനല്‍കിയിരുന്നു.

<strong>തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ടു.. അങ്കം കുറിച്ച് ചന്ദ്രബാബു നായിഡു! മോദിയുടെ ബിജെപിക്ക് കനത്ത തിരിച്ചടി!!</strong>തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ടു.. അങ്കം കുറിച്ച് ചന്ദ്രബാബു നായിഡു! മോദിയുടെ ബിജെപിക്ക് കനത്ത തിരിച്ചടി!!

English summary
Telugu Desam Party (TDP) president and Andhra Pradesh Chief Minister Chandrababu Naidu today pulled out of Prime Minister Narendra Modi's coalition government over special status and financial assistance to Andhra Pradesh. The TDP is set to bring a no-confidence separately against the Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X