കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍... എല്ലാം തീരുമാനിച്ചത് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി ചിന്തിക്കുന്നത് എന്താണെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടിനെ നിയമിച്ചതിലാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അമ്പരപ്പ്. കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരും സച്ചിന്‍ പൈലറ്റിനെയാണ് പിന്തുണച്ചത്. വലിയ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും ഗെലോട്ടിന് മുഖ്യമന്ത്രി പദം കിട്ടിയതിലാണ് അമ്പരപ്പ്. പൈലറ്റ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കില്‍ അതൃപ്തിയിലാണ്.

രാഹുല്‍ നിരവധി കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഗെലോട്ടിനെ നിയമിച്ചതെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജസ്ഥാനിലെ ഭരണത്തെ ഏറ്റവും ശക്തമായ രീതിയില്‍ കൊണ്ടുപോകാന്‍ ഗെലോട്ടിന് സാധിക്കുമെന്നാണ് രാഹുല്‍ പൈലറ്റിനെ അറിയിച്ചത്. അതേസമയം അദ്ദേഹത്തിന്റെ അനുയായികള്‍ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ഗെലോട്ടിനെ പരിഗണിക്കാന്‍ അഞ്ച് കാരണങ്ങളാണ് രാഹുല്‍ കണ്ടെത്തിയത്.

മൂന്ന് ദിവസത്തെ സസ്‌പെന്‍സ്

മൂന്ന് ദിവസത്തെ സസ്‌പെന്‍സ്

മൂന്ന് ദിവസത്തെ സസ്‌പെന്‍സിന് ഒടുവിലാണ് രാഹുല്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എളുപ്പത്തില്‍ ആര്‍ക്കും പിടികൊടുക്കാത്ത രീതിയിലായിരിക്കണം പ്രഖ്യാപനമെന്നായിരുന്നു രാഹുലിന്റെ മനസ്സില്‍. പക്ഷേ പ്രതീക്ഷിച്ച പോലെ തന്നെയാണ് സംഭവിച്ചത്. എന്നാല്‍ അത് എപ്പോള്‍ നടക്കുമെന്ന് രാഹുലിന് മാത്രം അറിയാവുന്ന കാര്യമായിരുന്നു. തന്റെ കുടുംബ ബന്ധങ്ങളും വേരോട്ടവും ശക്തമായ ദില്ലി രാഷ്ട്രീയത്തില്‍ നിന്ന് സച്ചിന്‍ പൈലറ്റ് രാജസ്ഥാനിലേക്ക് വന്നത് പാര്‍ട്ടി വളര്‍ത്താനായിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി പദം അദ്ദേഹത്തിന് നല്‍കണമെന്നായിരുന്നു ഇക്കാലയളവില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നത്.

എന്തുകൊണ്ട് ഗെലോട്ട്

എന്തുകൊണ്ട് ഗെലോട്ട്

എന്തുകൊണ്ട് അശോക് ഗെലോട്ടെന്ന ചോദ്യത്തിന് അഞ്ച് കാരണങ്ങളാണ് രാഹുല്‍ നിരത്തുന്നത്. ആദ്യത്തേത് ജാതി രാഷ്ട്രീയമാണ്. ഗെലോട്ട് മാലി വിഭാഗത്തിലുള്ള നേതാവാണ്. ഇത് മറ്റ് വിഭാഗങ്ങളുടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് രാഹുലിന് ഉറപ്പായിരുന്നു. ജാട്ടുകള്‍ക്ക് മാത്രമാണ് ഗെലോട്ടിനോട് വിരോധമുള്ളത്. അതേസമയം പൈലറ്റ് ഗുജ്ജാര്‍ നേതാവാണ്. ഗുജ്ജാറുകള്‍ മറ്റെല്ലാം വിഭാഗവുമായി ശത്രുതയിലാണ്. ഇതാണ് പൈലറ്റിന് ഏറ്റവം പ്രശ്‌നമായത്.

പൈലറ്റിനെ ബാധിച്ചതെങ്ങനെ

പൈലറ്റിനെ ബാധിച്ചതെങ്ങനെ

രാജസ്ഥാനില്‍ ഗുജ്ജാറുകളും മീണകളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. രജപുത്രര്‍, ദളിത്, മറ്റ് മുന്നോക്ക വിഭാഗങ്ങള്‍ എന്നിവ തമ്മിലുള്ള പോരാട്ടങ്ങളും പതിവ് തന്നെ. എന്നാല്‍ ഇത്തവണ ഇവരെ ഒന്നിപ്പിക്കാന്‍ പൈലറ്റിന് സാധിച്ചെങ്കിലും, ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ ഗെലോട്ടിനെ പിന്തുണയ്ക്കുന്നവര്‍ രാഹുലിന് മുന്നില്‍ ഉന്നയിക്കുകയായിരുന്നു. പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാള്‍ ഇവര്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുമെന്ന് രാഹുല്‍ മനസ്സിലാക്കിയിയിരുന്നു.

പരിചയസമ്പത്തില്‍ മുന്‍തൂക്കം

പരിചയസമ്പത്തില്‍ മുന്‍തൂക്കം

പരിചയസമ്പത്താണ് ഗെലോട്ടിന് മുന്‍തൂക്കം നല്‍കിയ രണ്ടാമത്തെ ഘടകം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് രാഹുലിന്റെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ ഫണ്ടാണ്. നേരത്തെയുള്ള നേതാക്കള്‍ ആവുമ്പോള്‍ പാര്‍ട്ടിക്ക് ഫണ്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവില്ല. 2014ലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ഗെലോട്ട് പക്ഷത്തിന് സ്വാധീനം

ഗെലോട്ട് പക്ഷത്തിന് സ്വാധീനം

രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ മുന്‍തൂക്കമുണ്ടായിരുന്നത് ഗെലോട്ട് പക്ഷത്തിനായിരുന്നു. അതായത് മധ്യപ്രദേശില്‍ ദിഗ്വിജയ് സിംഗ് വിഭാഗത്തിന് ലഭിച്ചത് പോലെ. പക്ഷേ രാജസ്ഥാനില്‍ വിജയസാധ്യത ഉള്ള എല്ലാ സീറ്റുകളും ഗെലോട്ട് പക്ഷത്തിനാണ് ലഭിച്ചത്. പാര്‍ട്ടി എംഎല്‍എമാരില്‍ നിന്ന് പ്രതികരണം തേടിയപ്പോള്‍ എല്ലാവരും ഒരേസ്വരത്തില്‍ നിര്‍ദേശിച്ചത് ഗെലോട്ടിന്റെ പേരാണ്. ഇത് നേരത്തെ തന്നെ കണ്ടിരുന്നു ഗെലോട്ട്. അതിനനുസരിച്ചായിരുന്നു നീക്കങ്ങള്‍ നടത്തിയത്.

രാഹുലിന്റെ ന്യായം

രാഹുലിന്റെ ന്യായം

മുതിര്‍ന്ന നേതാക്കളെ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ രാഹുലിന് അത്യാവശ്യമാണ്. അതുകൊണ്ടാണ് അവര്‍ക്ക് സുപ്രധാന സ്ഥാനങ്ങള്‍ നല്‍കിയത്. ഒറ്റയടിക്ക് ഇവരെ ഒഴിവാക്കിയാല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവുമെന്ന രാഹുല്‍ പറയുന്നു. സമയവും ക്ഷമയുമാണ് കരുത്തരായ യോദ്ധാക്കളെന്ന് രാഹുല്‍ ഉദ്ദേശിച്ചത് യുവ നേതാക്കളെ ലക്ഷ്യമിട്ടാണ്. ഇവര്‍ ഇനിയും കാത്തിരുന്നാല്‍ തീര്‍ച്ചയായും നല്ല പദവികള്‍ ലഭിക്കുമെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

അടിമുടി മാറാം

അടിമുടി മാറാം

2019ല്‍ എല്ലാം മാറി മറിയുമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് വിജയിച്ചാല്‍ മുതിര്‍ന്ന നേതാക്കളെ കേന്ദ്രത്തിലേക്ക് വിളിക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനാകും. ഇതോടെ ഗെലോട്ടിനും കമല്‍നാഥിനും മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും. ഇപ്പോഴുള്ളത് ദീര്‍ഘകാല നയമല്ലെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടായാല്‍ ഇവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത് ഇനിയും നീളും. എന്തായും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ഈ സംസ്ഥാനങ്ങളില്‍ മാറ്റമുണ്ടാക്കുമെന്ന് തന്നെ രാഹുല്‍ സൂചിപ്പിക്കുന്നു.

ദളിത് വിരുദ്ധ പരാമര്‍ശം.... സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍ദളിത് വിരുദ്ധ പരാമര്‍ശം.... സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍

തെലങ്കാനയിലെ ചതിക്ക് ആന്ധ്രയിൽ തിരിച്ചടി; ചന്ദ്രബാബു നായിഡുവിനെ വിറപ്പിച്ച് കെസിആർതെലങ്കാനയിലെ ചതിക്ക് ആന്ധ്രയിൽ തിരിച്ചടി; ചന്ദ്രബാബു നായിഡുവിനെ വിറപ്പിച്ച് കെസിആർ

English summary
5 reasons why rahul gandhi picked ashok gehlot over sachin pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X