കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ പാകിസ്താന്‍റെ ഷെല്ലാക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, നിരവധിപ്പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ശ്രീനഗർ: നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ബാലക്കോട്ടില്ർ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ പാക് സൈന്യത്തിന്‍റെ ശക്തമായ ഷെല്ലാക്രാമണം. അമ്പതിലേറെ സ്ഥലങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജമ്മു, രജൗറി പൂഞ്ച് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരുമുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നതെന്ന് സേനാ ഓഫിസറെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍‌ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് രജൗറിയിലെ സ്കൂളുകള്‍ അടച്ചു.

loc

അതിര്‍ത്തിയിലെ ജനവാസ പ്രദേശങ്ങളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്. പൂഞ്ച്, മെന്‍ധാര്‍, നൗഷേറ മേഖലകളില്‍ ചൊവ്വാഴ്ച്ച രാവിലെയും പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. അപ്പോള്‍ തന്നെ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. അതേസമയം ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു വീട്ടില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെ സൈന്യം പൂര്‍ണ്ണമായും വളഞ്ഞിട്ടുണ്ട്.

<strong>പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യം</strong>പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യം

English summary
5 soldiers injured in ceasefire violations in Jammu & Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X