India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസിന് വിജയിക്ക'കോണ്‍ഗ്രസിന് വിജയിക്കണമെണമെങ്കില്‍ മാറ്റം അനിവാര്യം'; പതനത്തിൽ പ്രതികരിച്ച് ശശി തരൂര്‍

Google Oneindia Malayalam News

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് ശേഷം പ്രതികരണവുമായി നേതാക്കള്‍. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമെന്നാണ് ശശി തരൂര്‍ എംപിയുടെ പ്രതികരണം.

കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന അജണ്ടയും ആശയവും നവീകരിക്കേണ്ട സമയമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങളില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്ന എല്ലാവരും വേദനിക്കുകയാണ്'. ശശി തരൂര്‍ എംപി പ്രതികരിച്ചു.

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു.

1

കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.ഒരു കാര്യം വ്യക്തമാണ് നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്'. എംപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

4 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ മികവ്; പഞ്ചാബ് പിടിച്ച് ആംആദ്മി; തകര്‍ന്ന് വീണ് കോണ്‍ഗ്രസ്4 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ മികവ്; പഞ്ചാബ് പിടിച്ച് ആംആദ്മി; തകര്‍ന്ന് വീണ് കോണ്‍ഗ്രസ്

2

അതേസമയം, തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ ചർച്ച ചെയ്യാൻ അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരും. നേതൃമാറ്റം അടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്‍റെ തീരുമാനം എന്നാണ് വിവരം.ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്താണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നലെ തോല്‍വിയിൽ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത് എത്തിയിരുന്നു.

3

'ജനാധിപത്യത്തില്‍ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം. ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തു, സംഘടന രൂപീകരിച്ചു, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പോരാടി. പക്ഷേ, ഞങ്ങളുടെ കഠിനാധ്വാനം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല'. പ്രിയങ്ക ട്വീറ്റ് ചെയ്തു. അതേസമയം, തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും, ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

4

ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കളെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ അധികാരവിഭാഗം അവരെ തന്നെ ഭയപ്പെടുകയാണ്.

5

ഈ ഭയത്തില്‍ നിന്ന് ഒളിക്കാനാണ് അവര്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതെന്നും രാഹുല്‍ ഗാന്ധി എം പി പറഞ്ഞിരുന്നു. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയെ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ഞാന്‍ മാത്രമല്ല പ്രതീക്ഷയെന്നും നിങ്ങള്‍ ഓരോരുത്തരുമാണ് പ്രതീക്ഷയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ ഭീരുക്കളായതിനാല്‍ നിങ്ങള്‍ ഭയക്കരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു. കായികാഭിരുചി ഭയത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

6

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നീങ്ങുന്നത്. പഞ്ചാബിലെ ഭരണം നഷ്ടമായതാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നിലംതൊട്ടില്ല. ഇന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.

7

1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർ ഭരണം ഉണ്ടാകുന്നത്. 403 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പർ കടന്ന് ബിജെപി 300 ലേക്ക് കടന്നു. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസും ബിഎസ്പിയും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളിൽ മാത്രമേ മുന്നേറ്റമുള്ളു.

7

ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഈ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ൽ ഗൊരഖ്പൂരിൽ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് മാർച്ച് 17, 2017നാണ്.

cmsvideo
  ചരിത്രമെഴുതി യോഗി, യുപിയില്‍ ബിജെപിക്ക് തുടര്‍ഭരണം | Oneindia Malayalam
  English summary
  5 State Election Result; shashi tharoor mp reacted to congress fall down in election results
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X