കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളമുള്‍പ്പെടെ അഞ്ച്‌ സംസ്ഥാനങ്ങളില്‍ കോവിഡ്‌ കേസുകള്‍ വീണ്ടും ഉയരുന്നതായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കേരളം, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച്‌ സംസ്ഥാനങ്ങളില്‍ ദിനംപ്രതി റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ്‌ കേസുകളുടെ എണ്ണം ഉയരുന്നു. കേരളത്തിനും മഹാരാഷ്ടട്രക്കും പുറമേ പഞ്ചാബ്‌, ചത്തീസ്‌ഘട്ട്‌,മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ കോവിഡ്‌ കേസുകളുടെ എണ്ണം ഉയരുന്നത്‌. ഡിസംബറോടെ രാജ്യത്ത്‌ ദിനംപ്രതി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ വലിയ കുറവു വന്നിരുന്നു.

രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ആക്ടീവ്‌ കോവിഡ്‌ കേസുകളില്‍ 75.87 ശതമാനവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന്‌ കേന്ദ്രം അറിയിച്ചു. പുതിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന കോവിഡ്‌ മരണങ്ങളില്‍ 78 ശതമാനവും അഞ്ച്‌ സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

corona

Recommended Video

cmsvideo
WHO approved covishield vaccine for emergency use

കഴിഞ്ഞ ഒരാഴ്‌ച്ചയായി മഹാരാഷ്ട്രയില്‍ ദിനംപ്രതി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ്‌ കാണിക്കുന്നത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ പുതിയ കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്‌ . കഴിഞ്ഞ 24 മണിക്കൂറിനിടെ 6112 പുതിയ കോവിഡ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട മഹാരാഷ്ടരയില്‍്‌ ചെയതതെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത്‌ നിലവില്‍ ദിനംപ്രതി റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ്‌ കേസുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ മഹാരാഷ്ട്രയിലാണ്‌. മാഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന കോവിഡ്‌ കേസുകളില്‍ 37 ശതമാനവും സംസ്ഥാനത്തിന്റെ തലസ്ഥാനമായ മുംബൈയിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. വെള്ളിയാഴ്‌ച്ച മുബൈ നഗരത്തില്‍ മാത്രം 823 പുതിയ കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കിടിലൻ ലുക്കിൽ ശിൽപ ഷെട്ടി- ചിത്രങ്ങൾ കാണാം

കഴിഞ്ഞ 7 ദിവസത്തിനിടെ ചത്തീസ്‌ഘട്ടിലും കോവിഡ്‌ കേസുകള്‍ ഉയരുന്നതായി കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 259 പുതിയ കോവിഡ്‌ കേസുകളാണ്‌ ചത്തീസ്‌ഘട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. കഴിഞ്ഞ 7 ദിവസത്തിനിടെ പഞ്ചാബ്‌ , മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ വലിയവര്‍ധനവാണ്‌ ഉണ്ടായതെന്നും കേരളത്തില്‍ കോവിഡ്‌ കേസുകള്‍ ക്രമതീതമായി വര്‍ധിക്കുന്നതായും കേന്ദ്രം അറിയിച്ചു.

English summary
5 states include Kerala sees covid 19 sudden spike says center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X