കൊറോണയെ നേരിടുന്നതിൽ ഇന്ത്യയ്ക്ക് വീഴ്ച: രാജ്യത്ത് സ്വീകരിക്കേണ്ട അഞ്ച് കാര്യങ്ങൾ
ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടി ക്രമങ്ങളിൽ ഇന്ത്യക്കെതിരെ ആരോഗ്യ വിദഗ്ധർ. രോഗവ്യാപനം തടയുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന നടപടികളിൽ വീഴ്ച വരുത്തുന്നുവെന്നാണ് രാജ്യത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിലൊന്ന്. ഇന്ത്യ കൂടുതൽ പേരെ പരിശോധനക്ക് വിധയമാക്കാത്ത നടപടിക്കെതിരെയാണ് വിമർശനമുയരുന്നത്. കൊറോണ വ്യാപകമായി റിപ്പോർട്ട് ചെയ്ത ദക്ഷിണ കൊറിയ ലക്ഷക്കണക്കിന് ആളുകളെ സ്രവ പരിശോധനക്ക് വിധേയമാക്കിയാണ് രോഗ വ്യാപനം തടഞ്ഞതെന്നാണ് രാജ്യാന്തര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കൊവിഡോടു കൂടി ലോകം അവസാനിക്കില്ല, വിദേശികളോട് ചെയ്യുന്നത് നാണംകെട്ട പണിയെന്ന് മുഖ്യമന്ത്രി!
കൊറോണയുടെ മൂന്നാം ഘട്ടമായ സാമൂഹിക വ്യാപനത്തിൽ രോഗബാധയുള്ള നിരവധി പേരുണ്ടാകാം. ഈ സാഹചര്യത്തിൽ ഇവരെ പരിശോധിച്ച് രോഗബാധിതരെ തിരിച്ചറിയാൻ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മൊബൈൽ പരിശോധനാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആരംഭിച്ചുകൊണ്ടാണ് ദക്ഷിണ കൊറിയ രോഗ വ്യാപനത്തെ തടഞ്ഞത്.

സ്വകാര്യ മേഖലക്ക് അനുമതി
സ്വകാര്യ മേഖലയിലുള്ളവർക്ക് സ്രവ പരിശോധയ്ക്ക് അനുമതി നൽകണം. ലോകത്ത് പ്ലേഗ് വ്യാപിച്ചതോടെ 1896ൽ നടത്തിയ നിയമനിർമാണത്തിന്റ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലക്ക് ഇത്തരം പരിശോധനകളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

കിറ്റുകൾക്ക് നിരോധനം
വിദേശരാജ്യങ്ങളിൽ കൊറോണ പരിശോധനക്ക് ഉപയോഗിക്കുന്ന കിറ്റുകളിൽ പലതിനും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കിറ്റുകൾ ഇപ്പോഴും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ പരിശോധനക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പരിശോധന എങ്ങനെ നടത്തണം
കൊറോണ വൈറസ് പരിശോധനക്കുള്ള സ്രവം വീട്ടിലെത്തി ശേഖരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. ഇതിനായി കൂടുതൽ പേരുടെ സേവനം അനിവാര്യമായി വരുമെന്നും ഇത്തരം സാഹചര്യങ്ങളിൽ സ്വകാര്യ മേഖലയുടെ സഹായം തേടേണ്ടതുണ്ടെന്നും വിഗദ്ധർ പറയുന്നു. സർക്കാർ ആശുപത്രികളിൽ ഇപ്പോഴുള്ള ക്യൂ സംവിധാനം നിർത്തലാക്കണം. ഇത്തരത്തിൽ കുടുതൽ ആളുകൾ ക്യൂവിൽ നിൽക്കുന്നത് രോഗവ്യാപനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുവെന്നും ഇവർ പറയുന്നു.

പരിശോധന എങ്ങനെയാവണം?
ഇന്ത്യയിൽ കൊറോണ വൈറസ് പരിശോധന പൂർണമായും സൌജന്യമാക്കണമെന്നും ഇതിനായി സർക്കാർ അടിയന്തരമായി കൂടുതൽ ഫണ്ടുകൾ ലഭ്യമാക്കണമെന്നും രാജ്യാന്തര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വിലക്ക് പിൻവലിക്കണം
സ്വകാര്യ ആശുപത്രിയിൽ കൊറോണ ബാധിതരെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് പിൻവലിക്കണം. അതിനൊപ്പം സർക്കാർ ആശുപത്രികളിലേത് പോലെ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി രോഗബാധിതരെ പ്രവേശിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകണമെന്നും ആരോഗ്യ വിദഗധർ ചൂണ്ടിക്കാണിക്കുന്നു.