മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു
മുംബൈ: മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. രാവിലെ 6.25ഓടെയാണ് ദക്ഷിണ മുംബൈയിലെ ഡോക്ക്യാര്‍ഡ് റോഡിന് സമീപമുള്ള പടുകൂറ്റന്‍ കെട്ടിടം നിലംപൊത്തിയത്. കെട്ടിടത്തിനുള്ളില്‍ ഒട്ടേറെ പേര്‍കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരുക്കുകളോടെ രക്ഷപ്പെടുത്തിയ മൂന്ന് പേരെ മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരേഗമിക്കുകയാണ്. ഏകദേശം എട്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കെട്ടിടത്തിന് നാല്‍പത് വര്‍ഷം പഴക്കമുണ്ട്. കാലപ്പഴക്കമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുപതോളം കുടുംബങ്ങല്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി അപകടത്തില്‍ നിന്ന് രക്ഷപ്പട്ടയാള്‍ അറിയിച്ചു.
ഈ വര്‍ഷം മൂന്നാം തവണയാണ് മുംബൈയില്‍ കെട്ടിടം തകര്‍ന്ന് അപടകമുണ്ടാകുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഏഴ് നില കെട്ടിടവും ജൂണില്‍ അഞ്ച് നില കെട്ടിടവും തകര്‍ന്ന് ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications