5 സിമി പ്രവര്‍ത്തകരെ തെലങ്കാനാ പോലീസ് വെടിവെച്ചുകൊന്നു
ഹൈദരാബാദ് : തെലങ്കാന പോലീസ് 5 സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് വെടിയുതിര്‍ത്തത്.
വാറങ്കല്‍ കൊടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സിമി പ്രവര്‍ത്തകര്‍ പോലീസിനു നേരെ അക്രമണം നടത്തിയത് തുടര്‍ന്ന് പോലീസ് വെടിവെടി വെയ്ക്കുകയായിരുന്നു.

സിമി പ്രവര്‍ത്തകര്‍ പോലിസിന്റെ പക്കല്‍ നിന്ന് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെ സെക്യൂരിറ്റി കമാന്റര്‍ വെടിവെയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.
വിവിധ കേസുകളിലായി 2010ൽ അറസ്റ്റിലായ തീവ്രാവദികളെ വാറങ്കലിലെ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐയുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു.












Click it and Unblock the Notifications