കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പാര്‍ലമെന്റംഗം പാര്‍ട്ടി വിട്ടു.... മധ്യപ്രദേശിലെ രണ്ട് സീറ്റില്‍ മത്സരിക്കും!!

Google Oneindia Malayalam News

ഭോപ്പാല്‍: സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരവേ ബിജെപിക്ക് വിമത ഭീഷണി കടുത്ത തിരിച്ചടിയാവുന്നു. പ്രമുഖരാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ കുറുമി നേതാവും അഞ്ച് തവണ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗവുമായ രാമകൃഷ്ണ കുസുമാരിയ പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഇയാള്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍താജ് സിംഗിന് ശേഷം പാര്‍ട്ടി വിടുന്ന നേതാവാണ് അദ്ദേഹം. അതേസമയം നിരവധി ഇതിനോടകം തന്നെ പാര്‍ട്ടിയുമായി ഇടഞ്ഞിരിക്കുകയാണ്.

ഇത്തവണ ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് ഭീഷണി. കുസുമാരിയ അടക്കമുള്ള നേതാക്കള്‍ അവരുടെ മണ്ഡലങ്ങളില്‍ വന്‍ ശക്തിയുള്ളവരാണ്. ബിജെപിയുടെ തകര്‍ച്ച അവരുടെ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളവരെ കൊണ്ട് തന്നെ സംഭവിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ശിവരാജ് സിംഗ് ചൗഹാനടക്കമുള്ളവര്‍ ഈ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പലരും ഇടഞ്ഞ് നില്‍ക്കുകയാണ്. അഭിപ്രായ സര്‍വേകളില്‍ ബിജെപിയുടെ തകര്‍ച്ചയാണ് മധ്യപ്രദേശില്‍ പ്രവചിക്കുന്നത്. ഇത് തന്നെ സംഭവിക്കുമെന്ന് ബിജെപി ആശങ്കപ്പെടുന്നുണ്ട്.

കുറുമി വിഭാഗം നേതാവ്

കുറുമി വിഭാഗം നേതാവ്

ഏറ്റവും വലിയ വിമത ഭീഷണിയാണ് ഇത്തവണ ബിജെപി നേരിടുന്നത്. കുറുമി വിഭാഗം നേതാവാണ് രാമകൃഷ്ണ കുസുമാരിയ. ബുന്ധേല്‍ഖണ്ഡില്‍ നിന്ന് അഞ്ച് തവണയാണ് അദ്ദേഹം എംപിയായത്. ഇയാള്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ച് കഴിഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ കുസുമാരിയ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ധനകാര്യ മന്ത്രിക്കെതിരെ മത്സരം

ധനകാര്യ മന്ത്രിക്കെതിരെ മത്സരം

ദമോയിലും പത്താരിയയിലുമാണ് കുസുമാരിയ മത്സരിക്കുന്നത്. ദമോ ധനകാര്യ മന്ത്രി ജയന്ത് മല്ലയ്യയുടെ മണ്ഡലമാണ്. കുസുമാരിയയോട് മത്സരിക്കരുതെന്ന് ജയന്ത് മല്ലയ്യ അപേക്ഷിച്ചിരുന്നു. ശിവരാജ് സിംഗ് ചൗഹാന്‍ അദ്ദേഹത്തെ നേരിട്ട് വിളിക്കുകയും ചെയ്തിരുന്നു. മല്ലയ്യ ഏഴ് തവണ എംഎല്‍എ ആയ നേതാവാണ്. ദമോയെ അദ്ദേഹം 28 വര്‍ഷമായി പ്രതിനിധീകരിക്കുന്നുണ്ട്. അതേസമയം ബുന്ധേല്‍ഖണ്ഡിലെ ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കളും നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്.

ബിജെപിയെ സഹായിക്കുന്നു

ബിജെപിയെ സഹായിക്കുന്നു

സത്യം പറഞ്ഞാല്‍ ബിജെപിയെ താന്‍ സഹായിക്കുകയാണെന്ന് കുസുമാരിയ പറയുന്നു. പത്താരിയായിലും ദാമോയിലും ബിജെപി എന്തായാലും തോല്‍ക്കുമെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് ഇവിടെ ജയിക്കാതിരിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് കുസുമാരിയ പറയുന്നു. ശിവരാജ് സിംഗ് ചൗഹാന്‍ എന്നെ വിളിച്ചപ്പോഴും മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്റെ അണികളുടെ ആഗ്രഹത്തിനൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. ഒരു മണ്ഡലം ചെറുതായത് കൊണ്ടാണ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം ഇങ്ങനെ.....

പ്രശ്‌നം ഇങ്ങനെ.....

കുസുമാരിയക്ക് പത്താരിയയില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ എതിരാളിയായ ലഖന്‍ പട്ടേലിന് സീറ്റ് നല്‍കിയതാണ് കുസുമാരിയയെ ചൊടിപ്പിച്ചത്. മല്ലയയ്യാണ് ഇതിന് പിന്നില്ലെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ കുസുമാരിയയെ അനുനയിപ്പിക്കാന്‍ മല്ലയ്യ തന്നെ നേരിട്ട് എത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് പാര്‍ട്ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തിന്റെ ഭാര്യ സുധ മല്ലയ്യയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പിന്‍മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് കുസുമാരിയ.

വിഭാഗീയത കടുക്കുന്നു

വിഭാഗീയത കടുക്കുന്നു

സംസ്ഥാനത്ത് വിഭാഗീയത കടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചാതര്‍പൂരില്‍ ബിജെപിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ രാകേഷ് പ്രജാപതിയെ പരാജയപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖര്‍ഗാപൂരില്‍ മുന്‍ പാര്‍ലമെന്റ് സെക്രട്ടറിയായ സുരേന്ദ്ര പ്രതാപ് സിംഗും പാര്‍ട്ടി വിട്ടിട്ടുണ്ട്. ഇയാള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവും. മറ്റൊരു വിമതന്‍ അജയ് യാദവ് ബിഎസ്പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇയാള്‍ ഉമാ ഭാരതിയുടെ മരുമകന്‍ രാഹുല്‍ സിംഗ് സോധിക്കെതിരെയാണ് മത്സരിക്കുന്നത്.

പ്രമുഖര്‍ കൈയ്യൊഴിയുന്നു

പ്രമുഖര്‍ കൈയ്യൊഴിയുന്നു

പ്രമുഖ നേതാക്കളാണ് അവസാന നിമിഷം പാര്‍ട്ടി വിട്ടിരിക്കുന്നത്. അനിത പ്രഭുദയാല്‍ കാത്തിക്ക് ബിജെപിയുടെ ഹരിശങ്കര്‍ കാത്തിക്കിനെതിരെ മത്സരിക്കും. അനിത പക്ഷേ പാര്‍ട്ടി വിട്ടിട്ടില്ല. നിവദിയില്‍ സത്യനാഥ് എംഎല്‍എയായ അനില്‍ ജെയിനിനെതിരെയാണ് മത്സരിക്കുന്നത്. ഭീണ്ഡില്‍ സിറ്റിംഗ് എംഎല്‍എ ആയ നരേന്ദ്ര സിംഗ് കുശ്വാ എസ്പിയിലാണ് എത്തിയിരിക്കുന്നത്. രാകേഷ് ചൗധരിക്കെതിരെയാണ് മത്സരിക്കുന്നത്. മുന്‍ ബിജെപി ജില്ലാ പ്രസിഡന്റ് സത്യവ്രത് ചതുര്‍വേദി പന്നയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

മധ്യപ്രദേശ് കൈവിടും

മധ്യപ്രദേശ് കൈവിടും

ബിജെപി വിമത ഭീഷണിയില്‍തകര്‍ന്നടിയുമെന്നാണ് വ്യക്തമാക്കുന്നത്. ഭോപ്പാല്‍, ബേരാസിയ, ഹുസൂര്‍, ജബല്‍പൂര്‍ എന്നീ തന്ത്രപ്രധാന മണ്ഡലങ്ങളിലും പല നേതാക്കളും ബിജെപി വിട്ട് കഴിഞ്ഞു. ഇവര്‍ സ്വതന്ത്രരായി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജയിച്ചില്ലെങ്കിലും ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാക്കാനും ഇവര്‍ക്ക് സാധിക്കും. ഇത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. പല സര്‍വേകളിലും ഭരണവിരുദ്ധ തരംഗം ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. അതിനൊപ്പം വിമത ഭീഷണി കൂടി വരുന്നതോടെ ബിജെപി ദയനീയ തോല്‍വി നേരിടും.

സീറ്റ് നിഷേധിച്ചു.. കലാപക്കൊടി ഉയര്‍ത്തി നേതാക്കള്‍.. വിഷമം താങ്ങാനാവാതെ നേതാവിന്‍റെ ആത്മഹത്യാ ശ്രമംസീറ്റ് നിഷേധിച്ചു.. കലാപക്കൊടി ഉയര്‍ത്തി നേതാക്കള്‍.. വിഷമം താങ്ങാനാവാതെ നേതാവിന്‍റെ ആത്മഹത്യാ ശ്രമം

"അഭിസാരികയെന്ന് വിളിച്ചു,മുടി പിടിച്ച് വലിച്ചു"ആക്രമണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലളിത രവി

English summary
5 time bjp mp takes on malaiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X