Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്3 എന്‍2 വൈറസില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം..? മുന്‍കരുതലുകള്‍ എങ്ങനെ..? അറിയേണ്ടതെല്ലാം

രാജ്യത്ത് ഇതിന് മുന്‍പും എച്ച്3 എന്‍2 വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായിട്ടാണ്

h3n2

ന്യൂദല്‍ഹി; എച്ച് 3 എന്‍ 2 വൈറസ് മൂലം രണ്ട് മരണം ഇതാദ്യമായി രാജ്യത്ത് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യത്താകമാനം 90 പേര്‍ക്കെങ്കിലും എച്ച് 3 എന്‍ 2 വൈറസ് ബാധയുണ്ട് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമാനം. വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ തന്നെ അതീവ ജാഗ്രത വേണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിന് മുന്‍പും എച്ച് 3 എന്‍ 2 വൈറസ് വൈറസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മരണം ഇതാദ്യമായി സംഭവിക്കുകയാണ്. ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് എച്ച് 3 എന്‍ 2 വൈറസ്. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്.

പക്ഷികളിലും സസ്തനികളിലും ഇതിന് വകഭേദം സംഭവിക്കുന്നുണ്ട്. കുളിര്, പനി, ചുമ, ഛര്‍ദ്ദി അല്ലെങ്കില്‍ ഓക്കാനം, തൊണ്ടവേദന, ശരീര വേദന, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് പടരുന്നു. വൃദ്ധര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് വൈറസ് ബാധ ഏല്‍ക്കുന്നത് സങ്കീര്‍മായേക്കാം.

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഇടക്കിടെ ഓകസ്ജന്‍ അളവ് പരിശോധിക്കണം. ഓക്‌സിജന്‍ അളവ് 95 ന് താഴെയാണെങ്കില്‍ ഡോക്ടറെ കാണിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സ്വയം ചികിത്സ ആപത്താണ്. എല്ലാ വര്‍ഷവും ഫ്‌ലൂ വാക്‌സിന്‍ എടുക്കുക എന്നുള്ളതാണ് രോഗബാധയേല്‍ക്കാതിരിക്കാന്‍ ചെയ്യേണ്ടത്.

h3

രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അസുഖ ബാധിതനാണെങ്കില്‍ വീട്ടില്‍ തന്നെ തുടരാന്‍ ശ്രദ്ധിക്കുക. സ്‌കൂള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകാതെ വിശ്രമിക്കണം.

വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ പ്രാഥമികമായി എന്താണ് ചെയ്യേണ്ടത്

1. സോപ്പും വെള്ളവും ഉപയോഗിച്ച് സ്ഥിരമായി കൈ കഴുകണം. വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം

2. ആള്‍ക്കൂട്ടത്തില്‍ നിന്ന് പരമാവധി മാറി നില്‍ക്കുക. മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം

3. കൈകള്‍ കൊണ്ട് വായും മൂക്കും തൊടുന്നത് പരമാവധി ഒഴിവാക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും പൊത്തിപിടിക്കുക

4. ഹസ്തദാനം ഒഴിവാക്കുക. പൊതുസ്ഥലത്ത് തുപ്പരുത്. പനിയോ ശരീര വേദനയോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം

5. ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ശരീരരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കണം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+