ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദിനികളെന്ന് ആരോപിച്ച് 5 സ്ത്രീകളെ വധിച്ചു
റാഞ്ചി:ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ അഞ്ച് സ്ത്രീകളെ കൊന്നു. കൊന്നത് എന്തിനാണെന്നോ? ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.
റാഞ്ചിയിലെ മന്ദാര്‍ ബ്ലോക്കിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. കൊല നടന്നതായി പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗ്രാമവാസികള്‍ തന്നെയാവും എന്നാണ് പൊലീസ് നിഗമനം.

കൊലപാതകത്തിന് പുറമേ നിന്ന് മറ്റാരും ഇടപെട്ടിട്ടില്ലെന്നുമാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് എന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല സംഭവത്തെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രിവാദിയെന്ന് സംശയിച്ച് ആളുകളെ ഇതിനു മുന്‍പും വധിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2000നും 12012നും മധ്യേ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 2097 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഝാര്‍ഖണ്ഡില്‍ മാത്രം 363 മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്












Click it and Unblock the Notifications