സൗന്ദര്യ വര്‍ധക പരസ്യത്തിന് 50 ലക്ഷം പിഴ: നിയമം പൊളിച്ചെഴുതാന്‍ ആരോഗ്യമന്ത്രാലയം
ദില്ലി: പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം. സ്ത്രീകളിലെ വന്ധ്യത, അകാല നര ഇല്ലാതാക്കും, ലൈംഗിക ശേഷി വര്‍ധിപ്പിക്കുക, വിക്ക് ഇല്ലാതാക്കുക, ത്വക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള വാഗ്ധാനങ്ങളുമായെത്തുന്ന പരസ്യങ്ങള്‍ക്ക് 50 ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം തടവും നല്‍കണമെന്നാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്ന നിയമഭേദഗതി. ഇതിനായി മന്ത്രാലയം വിശദമായ ബില്ലും മുന്നോട്ടുവെച്ചിട്ടുണ്ട്.
78 രോഗങ്ങള്‍ ഭേദമാക്കുമെന്ന വാഗ്ധാനങ്ങള്‍ മരുന്നുകള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പരസ്യങ്ങളില്‍ പാടില്ലെന്നാണ് ബില്ലില്‍ പരാമര്‍ശിച്ചിരുന്നത്. ഇതില്‍ ത്വക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുക, അകാല നരയ്ക്കുള്ള ചികിത്സ, എയ്ഡ്സ്, വിക്ക്, കേള്‍വിക്കുറവ്, ഉയരം വര്‍ധിപ്പിക്കല്‍, അമിത വണ്ണം കുറക്കല്‍, സ്ത്രീകളിലെ വന്ധ്യതാ പ്രശ്നങ്ങള്‍ എന്നിവയാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. നേരത്തെ 54 രോഗങ്ങളും വൈകല്യങ്ങളുമാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്.

ഈ നിയമപ്രകാരം ആദ്യം കുറ്റം ചെയ്യുന്നയാള്‍ക്ക് ആറ് വര്‍ഷം വരെ തടവ് ശിക്ഷയോ 10 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും. പിഴയൊടുക്കുന്നതിനൊപ്പം തടവ് ശിക്ഷ അനുഭവിക്കേണ്ടതായും വരും. ഇതിന് ശേഷവും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് 50 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. നിലവിലെ നിയമത്തില്‍ പിഴയില്ലാതെ ആറ് വര്‍ഷം വരെ ശിക്ഷയാണ് കുറ്റക്കാര്‍ക്ക് ലഭിക്കുക. രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷമാണ് ശിക്ഷാ കാലാവധി. ഒരു പരസ്യത്തിന്റെ നിര്‍വചനം വിപുലീകരിക്കാനുള്ള നിര്‍ദേശവും ഭേദഗതി ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications