കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗന്ദര്യ വര്‍ധക പരസ്യത്തിന് 50 ലക്ഷം പിഴ: നിയമം പൊളിച്ചെഴുതാന്‍ ആരോഗ്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം. സ്ത്രീകളിലെ വന്ധ്യത, അകാല നര ഇല്ലാതാക്കും, ലൈംഗിക ശേഷി വര്‍ധിപ്പിക്കുക, വിക്ക് ഇല്ലാതാക്കുക, ത്വക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള വാഗ്ധാനങ്ങളുമായെത്തുന്ന പരസ്യങ്ങള്‍ക്ക് 50 ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം തടവും നല്‍കണമെന്നാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്ന നിയമഭേദഗതി. ഇതിനായി മന്ത്രാലയം വിശദമായ ബില്ലും മുന്നോട്ടുവെച്ചിട്ടുണ്ട്.

കൊറോണ വൈറസ്; ടോക്യോ ഒളിമ്പിക്‌സിനെ ബാധിച്ചേക്കുമെന്ന ആശങ്കയുമായി സംഘാടക സമിതികൊറോണ വൈറസ്; ടോക്യോ ഒളിമ്പിക്‌സിനെ ബാധിച്ചേക്കുമെന്ന ആശങ്കയുമായി സംഘാടക സമിതി

78 രോഗങ്ങള്‍ ഭേദമാക്കുമെന്ന വാഗ്ധാനങ്ങള്‍ മരുന്നുകള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പരസ്യങ്ങളില്‍ പാടില്ലെന്നാണ് ബില്ലില്‍ പരാമര്‍ശിച്ചിരുന്നത്. ഇതില്‍ ത്വക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുക, അകാല നരയ്ക്കുള്ള ചികിത്സ, എയ്ഡ്സ്, വിക്ക്, കേള്‍വിക്കുറവ്, ഉയരം വര്‍ധിപ്പിക്കല്‍, അമിത വണ്ണം കുറക്കല്‍, സ്ത്രീകളിലെ വന്ധ്യതാ പ്രശ്നങ്ങള്‍ എന്നിവ‍യാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. നേരത്തെ 54 രോഗങ്ങളും വൈകല്യങ്ങളുമാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്.

milkcream-1

ഈ നിയമപ്രകാരം ആദ്യം കുറ്റം ചെയ്യുന്നയാള്‍ക്ക് ആറ് വര്‍ഷം വരെ തടവ് ശിക്ഷയോ 10 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും. പിഴയൊടുക്കുന്നതിനൊപ്പം തടവ് ശിക്ഷ അനുഭവിക്കേണ്ടതായും വരും. ഇതിന് ശേഷവും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് 50 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. നിലവിലെ നിയമത്തില്‍ പിഴയില്ലാതെ ആറ് വര്‍ഷം വരെ ശിക്ഷയാണ് കുറ്റക്കാര്‍ക്ക് ലഭിക്കുക. രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷമാണ് ശിക്ഷാ കാലാവധി. ഒരു പരസ്യത്തിന്റെ നിര്‍വചനം വിപുലീകരിക്കാനുള്ള നിര്‍ദേശവും ഭേദഗതി ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.

English summary
5-Year imprisonment, Rs 50 Lakh Fine For Fair Skin Ads, Says Draft Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X