അയല്‍വാസി 5 വയസുകാരനെ വെട്ടിക്കൊന്നു
സോനിത്പൂര്‍ : 5 വയസ്സുകാരനെ തലവെട്ടിയ നിലയില്‍ ടീ ഗാര്‍ഡനില്‍ കണ്ടെത്തി. . ബുധനാഴ്ച വൈകിട്ട് ആസാമിലെ സോനിത്പൂര്‍ ജില്ലയിലെ രാമപരയില്‍ താരാജുലി ടീ എസ്‌റ്റേറ്റിലെ ഒരു വീട്ടിലാണ് മൃതദേഹം കണെട്ത്തിയത്. നാനു മിര്‍ദയെന്ന 30 കാരനെ സംശയിക്കുന്നുണ്ട് . സംഭവം നരബലിയെന്ന് പോലീസിന് സംശയം.
സംഭവം കണ്ടെത്തിയതിന് പിന്നാലെ നാനു മിര്‍ദ്ദയെ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും വലിച്ചിറക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. മന്ത്രവാദത്തിന്റെ ഭാഗമായി കുഞ്ഞിനെ ബലി കൊടുത്തതാണോ എന്ന സംശയം ഉയരുന്നുണ്ട്.

കുട്ടിയുടെ ശരീരത്തില്‍ നിന്നും പൂജാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. നാനു മിര്‍ദ സ്ഥലത്തെ ഒരു പ്രാധാന സിദ്ധനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം മരിച്ച കുട്ടിയുടെ പിതാവുമായി നാനുവിന് തര്‍ക്കം നില നിന്നിരുന്നതായി പോലീസ് പറയുന്നു.
രണ്ടു പേരും തമ്മില്‍മൂന്ന് വീടുകള്‍ക്ക് അപ്പുറമിപ്പുറമായിട്ടാണ് താമസിക്കുന്നത്. സംഭവം നടന്ന ബുധനാഴ്ചയും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications