ദില്ലിയില്‍ വിദേശ വനിത കൂട്ടബലാത്സംഗത്തിന് ഇരയായി
ദില്ലി: നാണക്കേടുണ്ടാക്കാന്‍ രാജ്യ തലസ്ഥാനത്ത് നിന്ന് മറ്റൊരു വാര്‍ത്ത കൂടി. മധ്യവയസ്കയായ വിദേശ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായി. 51 വയസ്സുകാരിയായ ഡാനിഷ് സ്ത്രീയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ദില്ലിയിലെ പഹര്‍ഗഞ്ച് മേഖയില്‍ വച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
2014 ജനുവരി 14 ചെവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. യാത്രക്കിടെ വഴി തെറ്റിപ്പോയ വിദേശ വനിത റോഡില്‍ കണ്ട ചിലരോട് വഴി ചോദിക്കുകയായിരുന്നു. വഴി പറഞ്ഞുകൊടുക്കാനെത്തിയവരാണ് ഇവരെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും മറ്റ് സാധനങ്ങളും അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തു.

ഇന്ത്യ കാണാനായി എത്തിയ ഡാനിഷ് വനിത ഒരാഴ്ചയായി ദില്ലിയില്‍ ഉണ്ട്. ബുധനാഴ്ച ഡെന്മാര്ക്കിലേക്ക് തിരിച്ചുപോകാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അക്രമം നടന്നത്.
പഹര്‍ ഗഞ്ചിലെ ഒരു ഹോട്ടലില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രാത്രി എങ്ങനെയോ ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷം ഹോട്ടല്‍ മാനേജരോട് വിവരങ്ങള്‍ പറയുകയായിരുന്നു. ഹോട്ടല്‍ മാനേജര്‍ ആണ് പഹര്‍ഗഞ്ച് പോലീസിനെ വിവരം അറിയിച്ചത്. വിദേശ വനിതയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വിദേശ വനിതകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ രാജ്യത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ജര്‍മന്‍ യുവതിയെ ട്രെയിനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. പുതു വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മധുരയില്‍ പോളണ്ട് സ്വദേശിനിയെ ടാക്സി ഡ്രൈവര്‍ ബലാത്സംഗം ചെയ്ത കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications