ബെംഗളൂരുവില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു, അബോധാവസ്ഥയില്‍ റോഡ് സൈഡില്‍ ഉപേക്ഷിച്ചു
ബെംഗളൂരുവില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് അബോധാവസ്ഥയില്‍ റോഡ് സൈഡില്‍ ഉപേക്ഷിച്ചു.
ബെംഗളൂരു: ബെംഗളൂരുവില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് അബോധാവസ്ഥയില്‍ റോഡ് സൈഡില്‍ ഉപേക്ഷിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് കെജി ഹള്ളിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പരിക്കുകളോടെ പെണ്‍കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി പീഡനത്തിനരയായതായി ഡോക്ടര്‍ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. ശനിയാഴ്ച രാവിലെ 3.45നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ കൈവിരല്‍ വേര്‍പ്പെട്ട നിലയിലാണ് കണ്ടെത്തിയത്. തലയോട്ടിക്ക് പരിക്കേറ്റതായും തലയ്ക്ക് രക്തസ്രാവമുണ്ടയതായും ഡോക്ടര്‍ പറഞ്ഞു.
ബെംഗളൂരു സ്‌പെഷ്യല്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് ഹിലാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്.












Click it and Unblock the Notifications