കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ ചൈനയുടെ കൈവിട്ട കളി; അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, പുറത്തായത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശിലെ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി എന്ന് റിപ്പോര്‍ട്ട്. അപ്പര്‍ സുബന്‍സിരി ജില്ലയിലെ മക്‌മോഹന്‍ ലൈനിനോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് യുവാക്കളെ കാണാതായത്. ഇതില്‍ ഒരാള്‍ പ്രസാദ് റിങ്‌ലിങ് ആണ്. ഇയാളുടെ സഹാദോരന്‍ പ്രകാശ് റിങ്‌ലിങ് ആണ് സംഭവം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന സേറ-7 എന്ന സ്ഥലത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രകാശ് പറയുന്നു. സഹോദരനടക്കമുള്ളവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരുണാചല്‍ പ്രദേശ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അവര്‍ സൈന്യവുമായി വിവരങ്ങള്‍ പങ്കുവച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

 മാര്‍ച്ചില്‍ സംഭവിച്ചത്

മാര്‍ച്ചില്‍ സംഭവിച്ചത്

കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യക്കാരനായ തോഗ്ലി സിങ്കത്തെ ചൈനീസ് സൈന്യം തടവിലാക്കിയിരുന്നു. ചൈനീസ് പ്രദേശത്തേക്ക് അനധികൃതമായി കയറി എന്നാരോപിച്ചായിരുന്നു പിടികൂടിയത്. ഇന്ത്യന്‍ സൈന്യം സംഭവത്തില്‍ ഇടപെട്ടതോടെ 19 ദിവസത്തിന് ശേഷം വിട്ടയച്ചു.

ആശങ്ക പരത്തി റിപ്പോര്‍ട്ട്

ആശങ്ക പരത്തി റിപ്പോര്‍ട്ട്

സമാനമായ സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അഞ്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം. ചൈനയും ഇന്ത്യയും ലഡാക്കില്‍ കൊമ്പുകോര്‍ക്കുന്നതിനിടെയുണ്ടായ സംഭവം മേഖലയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

Recommended Video

cmsvideo
സംഭവം India-China അതിർത്തി ഗ്രാമത്തിൽ | Oneindia Malayalam
പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

യുവാക്കളെ തട്ടിക്കൊണ്ടുപോയി എന്ന വിവരം സോഷ്യല്‍ മീഡിയയില്‍ നിന്നാണ് അറിഞ്ഞതെന്ന് അപ്പല്‍ സുബന്‍സിരി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കന്തോ ദങ്കന്‍ പ്രതികരിച്ചു. കാണാതായ വ്യക്തികളുടെ കുടുംബങ്ങള്‍ ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് ഗതാഗതം ഇല്ലാത്ത പ്രദേശത്താണ് സംഭവം എന്നാണ് വ്യക്തമാകുന്നതെന്നും ഡിസിപി പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു

കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു

അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി എന്ന് പസിഘട്ട് വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് അദ്ദേഗം ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഞെട്ടിപ്പിക്കുന്ന സംഭവമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദം പുകയുന്ന അതിര്‍ത്തി

വിവാദം പുകയുന്ന അതിര്‍ത്തി

അരുണാചല്‍ പ്രദേശിനും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റന്‍ മേഖലയ്ക്കുമിടയിലുള്ള അതിര്‍ത്തി മേഖലയാണ് മക്ക്‌മോഹന്‍ ലൈന്‍. ഈ പ്രദേശങ്ങളെല്ലാം തങ്ങളുടേതാണ് എന്നാണ് ചൈനയുടെ അവകാശവാദം. വനമേഖലയായ ഇവിടെ ഉറപ്പുള്ള വേലിയോ മറ്റോ ഇല്ല. അതുകൊണ്ടുതന്നെ ചൈനീസ് കൈയ്യേറ്റം നടക്കാനുള്ള സാധ്യതയും ഏറെയാണ്.

മയക്ക് മരുന്ന് കേസില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍; നിക്കി ഗില്‍റാണിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നുമയക്ക് മരുന്ന് കേസില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍; നിക്കി ഗില്‍റാണിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നു

English summary
5 youths from Arunachal Pradesh abducted by Chinese Army, claims Congress MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X