കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 5 യുവാക്കളെ കണ്ടെത്തിയെന്ന് ചൈന! ഇന്ത്യയ്ക്ക് കൈമാറും

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 5 യുവാക്കളെ കുറിച്ച് വിവരം കൈമാറി ചൈന. കാണാതായ അഞ്ച് പേരെയും കണ്ടെത്തിയതായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഇവരെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ് എന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി കിരണ്‍ റിജിജു അറിയിച്ചു.

 മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരിക്കാൻ ലേശം ഉളുപ്പുണ്ടോ? കെകെ ശൈലജയ്ക്ക് എതിരെ ജ്യോതികുമാർ ചാമക്കാല മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരിക്കാൻ ലേശം ഉളുപ്പുണ്ടോ? കെകെ ശൈലജയ്ക്ക് എതിരെ ജ്യോതികുമാർ ചാമക്കാല

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെച്ചാണ് വെളളിയാഴ്ച 5 യുവാക്കളെ കാണാതായത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഹോട്ട്‌ലൈന്‍ സന്ദേശം അയച്ചിരുന്നു. ഇതിനുളള മറുപടിയായാണ് യുവാക്കളെ തങ്ങള്‍ കണ്ടെത്തിയെന്ന് ചൈന അറിയിച്ചിരിക്കുന്നത്. ഇവരെ തിരിച്ച് എത്തിക്കാനുളള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.

india

കാണാതായവരെ കുറിച്ച് ചൈനയ്ക്ക് ഒരു വിവരവും ഇല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ആയ ഷാവോ ലിജിയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. അരുണാചല്‍ പ്രദേശിനെ കുറിച്ച് അറിയില്ലെന്നും ആ മേഖല ചൈനയുടെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായ പ്രദേശം ആണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. പ്രദേശത്ത് നിന്ന് കാണാതായ 5 ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യന്‍ സൈന്യം അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ അവരെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവും കൈമാറാനില്ലെന്നും ചൈനയുടെ പ്രതികരണമുണ്ടായി.

രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!

താനു ബകര്‍, ഗാരു ദിരി, ടോംഗു എബിയ. ടോച്ച സിംഗ്കാം, പ്രസാദ് എന്നിവരാണ് കാണാതായ 5 പേര്‍. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ഉപ്പര്‍ സുബന്‍സിരി ജില്ലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വഴികാട്ടികളായും പോര്‍ട്ടര്‍മാരായും ജോലി ചെയ്തിരുന്ന യുവാക്കളാണിവർ. ഇവരെ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കടത്തിക്കൊണ്ട് പോയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. വെള്ളിയാഴ്ചയോടെ പ്രകാശ് റിംഗ്ലിംഗ് എന്നയാളാണ് തന്റെ സഹോദരനായ പ്രസാദിനെ ചൈനീസ് ലിബറേഷന്‍ ആര്‍മ്മി കടത്തിക്കൊണ്ട് പോയതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തുടർന്നാണ് അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലുളള ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയ്ക്ക് ഇന്ത്യന്‍ സൈന്യം ഹോട്ട്‌ലൈന്‍ സന്ദേശം അയച്ചത്.

English summary
5 youths missing from Arunachal Pradesh have been found, Claims China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X