കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൽക്കരി ഖനനത്തിൽ സ്വകാര്യ പങ്കാളിത്തം; മേഖലയുടെ വികസനത്തിന് 50,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

Google Oneindia Malayalam News

ദില്ലി; കൽക്കരി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്റെ നാലാംഘട്ടത്തിലെ പദ്ധതികൾ വിശദീകരിക്കവേയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൽക്കരി മേഖലയിൽ വാണിജ്യവത്കരണം നടപ്പാക്കും.മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കുറവുണ്ടാകുമ്പോൾ നിയന്ത്രണം ആവശ്യമാണ്. എന്നാൽ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. ലോകത്ത് കൽക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മേഖലയിൽ സർക്കാരിനുള്ള കുത്തക അവകാശം നീക്കം. കൂടുതൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. വരുമാനം പങ്കുവെയ്ക്കൽ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്. കൽക്കരിയുടെ വില കുറയാനും ഇറക്കുമതി ഒഴിവാക്കാനും ഇത് സഹായകമാകും. 50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുടക്കും.ഖനികളില്‍ നിന്ന് കല്‍ക്കരി നീക്കാന്‍ 18000 കോടി നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

 nirmala-sitharaman

സംരഭകർക്കുള്ള വ്യവസ്ഥാകൾ ഉദാരമാക്കും. മീഥൈല്‍ ഉല്‍പാദനത്തിലും സ്വകാര്യ മേഖലയെ അനുവദിക്കും. ധാതു ഖനനത്തിൽ വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ധാതു പര്യവേഷണം, ഖനനം, ഉത്പാദനം എന്നീ മൂന്ന് മേഖലകൾക്ക് ഒറ്റ ലൈസൻസ് നൽകും. രാജ്യത്തെ 500 ഖനന മേഖലകള്‍ ലേലത്തിലൂടെ സ്വകാര്യമേഖലയ്ക്ക് നല്‍കും. അലൂമിനിയം വ്യവസായത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൽക്കരി ബോക്സൈറ്റ് ഖനനത്തിന് സംയുക്ത ലേലം ഏർപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam

പ്രതിരോധ മേഖലയില്‍ മെയ്ക് ഇന്‍ പദ്ധതി വ്യാപിപ്പിക്കും.പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപ പരിധി 71 ശതമാനം ഉയര്‍ത്തി.ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.ആയുധനിര്‍മാണത്തില്‍ രാജ്യം സ്വയംപര്യാപ്തമാകും. സ്വന്തമായി ഉല്‍പാദിപ്പിക്കാവുന്ന ആയുധങ്ങള്‍ ഇറക്കുമതി ചെയ്യില്ല.വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാൻ അവസരം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കല്‍ക്കരി, ധാതു, വ്യോമയാനം.. 8 മേഖലകള്‍ കേന്ദ്രീകരിച്ച് നാലാം ഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രികല്‍ക്കരി, ധാതു, വ്യോമയാനം.. 8 മേഖലകള്‍ കേന്ദ്രീകരിച്ച് നാലാം ഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

അമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കംഅമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കം

സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമോ? ഷോപ്പിംഗ് മാളുകൾക്കും പൊതുഗാതഗത്തിനും പുതിയ നിർദേശംസംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമോ? ഷോപ്പിംഗ് മാളുകൾക്കും പൊതുഗാതഗത്തിനും പുതിയ നിർദേശം

English summary
50,000 crore for coal sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X