കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ 50:50 ബിസ്‌കറ്റ് പുറത്തിറങ്ങിയിട്ടുണ്ടോ? എന്താണതിന് വില, ശിവസേനയെ ട്രോളി ഒവൈസി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം എവിടെയുമെത്താതെ പോകുന്ന സാഹചര്യത്തില്‍ പരിഹാസവുമായി മജ്‌ലിസ് പാര്‍ട്ടി നേതാവ് അസാദുദ്ദീന്‍ ഒവൈസി. 50:50 എന്നത് മാര്‍ക്കറ്റില്‍ ഇറങ്ങിയ പുതിയ ബിസ്‌കറ്റാണോയെന്നും ഒവൈസി ചോദിച്ചു. ശിവസേന ബിജെപി ഫോര്‍മുല പരിഹസിച്ചുകൊണ്ടായിരുന്നു ഒവൈസിയുടെ പരിഹാസം. മുഖ്യമന്ത്രി പദം ഉള്‍പ്പെടെ തുല്യമായി വീതം വെക്കണമെന്നാണ് ഈ ഫോര്‍മുല പ്രകാരം ശിവസേന ആവശ്യപ്പെടുന്നത്.

1

അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കോ ശിവസേനയ്‌ക്കോ പിന്തുണ നല്‍കില്ലെന്നും ഒവൈസി പറഞ്ഞു. എന്താണ് ഈ ഫിഫ്റ്റി ഫിഫ്റ്റി. അത് പുതിയ ബിസ്‌കറ്റാണോ. എന്താണ് അതിന്റെ വില. അത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ. ബിജെപിയും ശിവസേനയും സതാരയിലെ മഴയിലുണ്ടായ നാശനഷ്ടത്തില്‍ ആശങ്കയിലല്ല. അവര്‍ക്ക് അതറിയുകയും വേണ്ട. കര്‍ഷകര്‍ ആകുലപ്പെടുമ്പോള്‍ ഫിഫ്റ്റി ഫിഫ്റ്റിയെ കുറിച്ചാണ് അവര്‍ ചിന്തിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തെ വരെ ബന്ധപ്പെട്ടിരിക്കുകയാണ്. ബിജെപി തങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി സ്ഥാനം അടക്കം പങ്കുവെക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങളാണ് ശിവസേന നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.

സംസ്ഥാനത്ത് ബിജെപിയെയോ ശിവസേനയെയോ ഒരിക്കലും സര്‍ക്കാരുണ്ടാക്കാനായി പിന്തുണയ്ക്കില്ലെന്ന് ഒവൈസി പറഞ്ഞു. ദേവേന്ദ്ര ഫട്‌നാവിസോ അതല്ലെങ്കില്‍ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാവുമെന്ന് എനിക്കറിയില്ല. പക്ഷേ കസേര കളി മഹാരാഷ്ട്രയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ശിവസേനയ്ക്ക് എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയന്നിരിക്കുകയാണെന്നും ഒവൈസി പറഞ്ഞു.

 എന്‍സിപിയുടെ സീറ്റ് കുറച്ചത് ബിജെപിയല്ല.... ആ പാര്‍ട്ടിയാണ്, തുറന്ന് പറഞ്ഞ് ശരത് പവാര്‍ എന്‍സിപിയുടെ സീറ്റ് കുറച്ചത് ബിജെപിയല്ല.... ആ പാര്‍ട്ടിയാണ്, തുറന്ന് പറഞ്ഞ് ശരത് പവാര്‍

English summary
50 50 new biscuit owaisi mocks shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X